Flash News

പതിനെട്ടു കോടിയുടെ ഹഷീഷ് കടത്ത്; മൂന്നുപേര്‍കൂടി അറസ്റ്റില്‍

ഇടുക്കി: അന്താരാഷ്ട്ര വിപണിയില്‍ പതിനെട്ട് കോടിയില്‍ അധികം രൂപ വിലമതിക്കുന്ന പതിനേഴര കിലോ ഹഷീഷ് ഓയില്‍ പിടികൂടിയ കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. ഇടുക്കി നെടുങ്കണ്ടം മഞ്ഞപ്പെട്ടി വെട്ടിക്കാട്ടില്‍ ജോബിന്‍ (23), മഞ്ഞപ്പാറ നെടുമ്പള്ളിയില്‍ അനന്ദു(21), തങ്കമണി ഉദയഗിരി പെരുമ്പ്രായില്‍ രഞ്ജിത്ത് (30) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം നെടുങ്കണ്ടത്തുനിന്ന് പിടികൂടിയത്. ഇതോടെ, കേസില്‍ ഇതുവരെ പത്തുപേര്‍ അറസ്റ്റിലായി. ജോബിന്‍, അനന്ദു എന്നിവര്‍ ഒന്നാംപ്രതി അബിന്‍ ദിവാകരന്റെ നിര്‍ദേശപ്രകാരം ആന്ധ്രയിലെ ധാരാക്കോണ്ടയിലെ ആദിവാസി ഗ്രാമത്തില്‍ ഹഷീഷ് ഓയില്‍ നിര്‍മാണത്തിനു സഹായിക്കാന്‍ പോയവരാണ്. രഞ്ജിത്താണ് ഹഷീഷ് ഓയില്‍ നിര്‍മിക്കാനുള്ള യന്ത്രം തയ്യാറാക്കി നല്‍കിയത്. ഇയാള്‍ തങ്കമണിയില്‍ ശ്രീകൃഷണ വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു. 30 കിലോയേളം ഭാരം വരുന്ന യന്ത്രമാണ് നിര്‍മിച്ചത്. ഇത് ഇവിടെ നിന്ന്  കാര്‍ മാര്‍ഗം ആലുവയിലേക്കും തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം വിശാഖപട്ടണത്ത് എത്തിച്ച് അവിടെ നിന്ന് ബസ് മാര്‍ഗം ധാരാക്കോണ്ടയില്‍ എത്തിക്കുകയായിരുന്നു. മുഖ്യപ്രതികളില്‍ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പിടിയിലായവര്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടുക്കി: അന്താരാഷ്ട്ര വിപണിയില്‍ പതിനെട്ട് കോടിയില്‍ അധികം രൂപ വിലമതിക്കുന്ന പതിനേഴര കിലോ ഹഷീഷ് ഓയില്‍ പിടികൂടിയ കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. ഇടുക്കി നെടുങ്കണ്ടം മഞ്ഞപ്പെട്ടി വെട്ടിക്കാട്ടില്‍ ജോബിന്‍ (23), മഞ്ഞപ്പാറ നെടുമ്പള്ളിയില്‍ അനന്ദു(21), തങ്കമണി ഉദയഗിരി പെരുമ്പ്രായില്‍ രഞ്ജിത്ത് (30) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം നെടുങ്കണ്ടത്തുനിന്ന് പിടികൂടിയത്. ഇതോടെ, കേസില്‍ ഇതുവരെ പത്തുപേര്‍ അറസ്റ്റിലായി. ജോബിന്‍, അനന്ദു എന്നിവര്‍ ഒന്നാംപ്രതി അബിന്‍ ദിവാകരന്റെ നിര്‍ദേശപ്രകാരം ആന്ധ്രയിലെ ധാരാക്കോണ്ടയിലെ ആദിവാസി ഗ്രാമത്തില്‍ ഹഷീഷ് ഓയില്‍ നിര്‍മാണത്തിനു സഹായിക്കാന്‍ പോയവരാണ്. രഞ്ജിത്താണ് ഹഷീഷ് ഓയില്‍ നിര്‍മിക്കാനുള്ള യന്ത്രം തയ്യാറാക്കി നല്‍കിയത്. ഇയാള്‍ തങ്കമണിയില്‍ ശ്രീകൃഷണ വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു. 30 കിലോയേളം ഭാരം വരുന്ന യന്ത്രമാണ് നിര്‍മിച്ചത്. ഇത് ഇവിടെ നിന്ന്  കാര്‍ മാര്‍ഗം ആലുവയിലേക്കും തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം വിശാഖപട്ടണത്ത് എത്തിച്ച് അവിടെ നിന്ന് ബസ് മാര്‍ഗം ധാരാക്കോണ്ടയില്‍ എത്തിക്കുകയായിരുന്നു. മുഖ്യപ്രതികളില്‍ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പിടിയിലായവര്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it