malappuram local

പതിനഞ്ചുകാരിയെ പീഡിപ്പിച്ച മുന്‍ പഞ്ചായത്ത് അംഗം അറസ്റ്റില്‍



കൊണ്ടോട്ടി: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊറയൂര്‍ മുന്‍ പഞ്ചായത്തംഗത്തെ പോലിസ് അറസ്റ്റ് ചെയ്തു. മൊറയൂര്‍ വാലഞ്ചേരി എഎംഎച്ച് വീട്ടില്‍ അബ്ദുല്‍ സലാമിനെയാണ് (53) കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തത്. മൊറയൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയാണ് സലാം. പെണ്‍കുട്ടിയെ വീട്ടില്‍ അതിമിക്രിച്ചു കയറി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it