ernakulam local

പണം നല്‍കിയില്ലെന്ന്; 24 ലക്ഷം തട്ടിയെടുത്ത ഇറാന്‍ സ്വദേശിക്കെതിരേ പോലിസ് കേസെടുത്തു

മട്ടാഞ്ചേരി: ദുബയിലേക്ക് ഒരു കണ്ടെയ്‌നര്‍ നിറയെ ട്യൂണ മല്‍സ്യം കയറ്റി അയപ്പിച്ച ശേഷം പണം നല്‍കാതെ കൊച്ചിയിലെ മല്‍സ്യവ്യാപാരിയെ കബളിപ്പിച്ചസംഭവത്തില്‍ ഇറാന്‍ സ്വദേശിക്കെതിരേ തോപ്പുംപടിപോലിസ് കേസെടുത്തു.
കരുവേലിപ്പടി സേട്ട് എക്‌സിം കമ്പനിയുടമ ഷാദ് സേട്ടിന്റെ പരാതിയിലാണ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇറാന്‍ സ്വദേശി മുഹാജിര്‍ ഷുജായിക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കയറ്റുമതിയുമായി ബന്ധപ്പെട്ട് ദുബയ് സന്ദര്‍ശനവേളയിലാണ് ഇറാന്‍ സ്വദേശിയെ പരിചയപ്പെടുന്നതെന്ന് ഷാദ് സേട്ട് പറയുന്നു.
ഇയാള്‍ക്ക് മല്‍സ്യം ആവശ്യമുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കയറ്റുമതി നടത്തുകയായിരുന്നു. 2016 സപ്തംബറിലാണ് സംഭവം. 33,521 ഡോളര്‍ (ഇവിടുത്തെ 23 ലക്ഷം)നല്‍കാമെന്നാണ് ഉടമ്പടിയുണ്ടായിരുന്നത്. ഇറാനിലെ മണി എക്‌സ്‌ചേഞ്ച് വഴി കൊച്ചിയിലെ സ്‌റ്റേറ്റ് ബാങ്ക് ശാഖയിലേക്ക് പണം അയക്കുമെന്നാണ് ഇറാന്‍ സ്വദേശി അറിയിച്ചിരുന്നത്. എന്നാല്‍ ഇറാനില്‍ നിന്നും തുക നിക്ഷേപിച്ച ശേഷം റിലീസ് ഓര്‍ഡര്‍ നല്‍കി അയച്ച ചരക്ക് വാങ്ങിയെടുക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു. നിരന്തരം ഒഴിവു കഴിവുകള്‍ പറഞ്ഞതിന്റെയടിസ്ഥാനത്തിലാണ് സേട്ട് കൊച്ചിസിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തോപ്പുംപടി എസ് ഐ സി ബിനുവിനാണ് അന്വേഷണ ചുമതല.
Next Story

RELATED STORIES

Share it