പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്കും ദുല്‍ഖറിനും ശ്രീനിവാസനും വോട്ട് ചെയ്യാനായില്ല
BY Sumeera SMR6 Nov 2015 2:53 AM GMT
Sumeera SMR6 Nov 2015 2:53 AM GMT
കൊച്ചി: സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ ചെയര്‍മാനും ചലച്ചിത്രതാരവുമായ മമ്മൂട്ടിക്കും മകന് ദുല്‍ഖര്‍ സല്‍മാനും ഇക്കുറിയും വോട്ടില്ല. വോട്ടര്‍പ്പട്ടികയില്‍ പേരുചേര്ക്കാതിരുന്നതിനെത്തുടര്ന്നാണ് വോട്ടുചെയ്യാന്‍ പറ്റാതെപോയത്. പുതിയ സിനിമയുടെ ഡബ്ബിങ് ജോലികള്‍ക്കായി കൊച്ചിയിലുള്ള മമ്മൂട്ടി പനമ്പിള്ളിനഗറിലെ വീട്ടിലുണ്ട്.
മകനോടൊപ്പം പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ ഒരുങ്ങിയിരുന്ന മമ്മൂട്ടി വോട്ടില്ലെന്നറിഞ്ഞതോടെ പരിപാടി മാറ്റി. എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് വോട്ടുചെയ്യാന്‍ എത്തുന്ന ആളാണ് മമ്മൂട്ടി. കഴിഞ്ഞവര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടില്ലായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എളംകുളത്തെ ബൂത്തിലായിരുന്നു വോട്ട്. പനമ്പിള്ളിനഗറിലെ വീട്ടിലേക്ക് താമസംമാറ്റിയതോടെയാണ് വോട്ടര്‍പ്പട്ടികയില്‍ നിന്ന് മമ്മൂട്ടി പുറത്തായത്. തൃപ്പൂണിത്തുറയ്ക്കടുത്ത കണ്ടനാട് താമസമാക്കിയിരിക്കുന്ന നടന് ശ്രീനിവാസനും വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ടുചെയ്യാനായില്ല.

Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT