palakkad local

പട്ടാമ്പി കോളജില്‍ നാലാംതവണയും നൂറുമേനി

പട്ടാമ്പി: നാലാം തവണയും നൂറ് മേനിയുമായി അറബിക് വിഭാഗം. പട്ടാമ്പി ഗവ.സംസ്‌കൃത കോളജിലെ അറബിക് പഠന വകുപ്പാണു തുടര്‍ച്ചയായി നാലാം തവണയും നൂറു മേനി വിജയം ആവര്‍ത്തിച്ചത്. ഇരുപത് പേരാണ് ഇത്തവണ കോഴിക്കോട് സര്‍വ്വകലാശാലയുടെ അറബിക് ബിരുദ പരീക്ഷ എഴുതിയത്.
ഇതില്‍ ഒരാള്‍ മുഴവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ രണ്ടു പേര്‍ക്ക് ഒരോ വിഷയങ്ങളൊഴിച്ചു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായി. 2012 ലാണ് ഇവിടെ അറബിക് ബിരുദ കോഴ്‌സ് തുടങ്ങുന്നത്. ബിരുദാനന്തര ബിരുദ കോഴ്‌സ് തുടങ്ങുന്നതിനായി ശ്രമം നടന്നു വരുന്നുണ്ട്.
യൂനിവേഴ്‌സിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ജില്ലയിലെവിടേയും അറബിക് പിജി പഠന സൗകര്യം നിലവിലില്ല.
Next Story

RELATED STORIES

Share it