Kottayam Local

പട്ടയപ്രശ്‌നം: കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസ്്് മാര്‍ച്ച് 20ന്

കാഞ്ഞിരപ്പള്ളി: പമ്പാവാലി-എയ്ഞ്ചല്‍വാലി മേഖലകളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട്  കേരളാ കോണ്‍ഗ്രസ് (എം) 20 ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന്് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1947-48 കാലഘട്ടം മുതല്‍ പമ്പാവാലി- എയ്ഞ്ചല്‍വാലി പ്രദേശത്ത് താമസിക്കുന്ന കര്‍ഷകര്‍ക്ക് പട്ടയം നല്‍കാമെന്ന് വാഗ്ദാനം നല്‍കി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കര്‍ഷകരെ കബളിപ്പിക്കുകയാണെന്ന്് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.  ആധാരം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുഴുവന്‍ പേരുടെയും ഒപ്പുകള്‍ വാങ്ങി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കര്‍ഷകരെ ദുരിതത്തിലാക്കുകയായിരുന്നു.  പമ്പാവാലി-എയ്ഞ്ചല്‍വാലി പ്രദേശത്തെ 11  1977 ന് മുമ്പ് കൈവശം ഉള്ളതും വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ കഴിഞ്ഞതുമായ 502 ഹെക്ടര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന 904 പേര്‍ക്ക് പട്ടയം അനുവദിച്ച് കോട്ടയം കലക്ടറെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇക്കാലയളവില്‍ 522 കുടുംബങ്ങള്‍ക്ക് പട്ടയമേള നടത്തി ഗവണ്‍മെന്റില്‍ നിന്നും പട്ടയം നല്‍കിയിരുന്നു.  ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ കാലത്ത് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ തീരുമാനപ്രകാരം മേല്‍പറഞ്ഞ 522 പേര്‍ തണ്ടപേര്‍ പിടിച്ച് കരം ഒടുക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ശേഷിക്കുന്ന അപേക്ഷകരില്‍ 484 കുടുങ്ങളുടെ പട്ടയം എല്ലാവിധ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് താലൂക്ക് ഓഫിസിലെ രജിസ്ട്രറ്റല്‍ പട്ടയം കൈപ്പറ്റിയതായി ബന്ധപ്പെട്ടവരെ ഒപ്പ് വാങ്ങിയിട്ടും പട്ടയങ്ങള്‍ നാളിതുവരെയും വിതരണം ചെയ്തിട്ടില്ല. പട്ടയങ്ങള്‍ തണ്ട പേര്‍ പിടിച്ച് കരം ഒടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിലവില്‍ പേരില്‍ കൂട്ടി കരം അടച്ച ആളുകളുടെ പട്ടയം ഈടു സ്വീകരിച്ച് ബാങ്കുകളില്‍ നിന്നും വായ്പകള്‍ അനുവദിക്കുന്നതിന് അനുസൃത ഉറപ്പു വരുത്തണമെന്നും കര്‍ഷകര്‍ പറയുന്നു. സര്‍വേ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വസ്തുക്കളുടെ സര്‍വേ നമ്പര്‍  സംബന്ധമായ വ്യക്തത വരുത്തണം. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഭൂമിയുടെ ന്യായവില അടിയന്തരമായി നിശ്ചയിച്ച് വസ്തുവിന്റെ ക്രയവിക്രയ സാതന്ത്ര്യം ഉറപ്പുവരുത്തണം. ഇനിയും റവന്യൂ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പട്ടയ അപേക്ഷകളില്‍ അടിയന്തര തീരുമാനമെടുക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കലക്ടര്‍ക്ക് കേരള കോണ്‍ഗ്രസ് (എം) ന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി. കേരളാ കോണ്‍ഗ്രസ് (എം) എരുമേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  പമ്പാവാലി-എയ്ഞ്ചല്‍വാലി മേഖലയിലെ മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി 20 ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പി ജെ സെബാസ്ത്യന്‍, വാര്‍ഡംഗം വത്സമ്മ തോമസ്, മാത്യു ജോസഫ്, സണ്ണിക്കടവില്‍, സാബു കാലാപറമ്പില്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it