Idukki local

പഞ്ചായത്ത് അഴിമതി; ഒറ്റയാള്‍ സമരവുമായി എ എന്‍ സാരഥി



നെടുങ്കണ്ടം: പഞ്ചായത്ത് അഴിമതി നടത്തുന്നുവെന്നാരോപിച്ച് ഒറ്റയാള്‍ പോരാട്ടവുമായി മുണ്ടിയെരുമ കല്ലാര്‍ ബ്ലോക്ക് നമ്പര്‍ 171ല്‍ എ എന്‍ സാരഥി. പഞ്ചായത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതിഷേധത്തിനു സാരഥി വേറിട്ട മാര്‍ഗമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നെടുങ്കണ്ടത്ത് നിന്നും കാല്‍നടയായി സെക്രട്ടേറിയറ്റുവരെ സഞ്ചരിച്ച് മുഖ്യമന്ത്രിയ്ക്കും തദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും സാരഥി പഞ്ചായത്തില്‍ നടന്ന അഴിമതികള്‍ക്കെതിരേ പരാതി നല്‍കും. പഞ്ചായത്തിലെ അനധികൃത കൈയേറ്റങ്ങള്‍, റോഡ്, കലുങ്ക് നിര്‍മ്മാണത്തിലെ അപാകതകള്‍, ടൗണിലെ ഗതാഗതക്കുരുക്കും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും, ത്രിതല പ!ഞ്ചായത്തുകളുടെ സഹായത്തോടെ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ട് സ്വകാര്യ വ്യക്തികള്‍ പൊതുകുളങ്ങള്‍ കയ്യടക്കിവെച്ചിരിക്കുന്ന സംഭവങ്ങള്‍, മാലിന്യപ്രശ്‌നം, പഞ്ചായത്തിന്റെ പൊതുമുതല്‍ നശീകരണം എന്നി നിരവധിയായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കൂലിപ്പണിക്കരനും, അവിവാഹിതനുമായ 38 വയസുകാരന്റെ ഒറ്റയാള്‍ പ്രതിഷേധം. 1.50 ലക്ഷം രൂപ മുതല്‍മുടക്കി പഞ്ചായത്ത് നിര്‍മിച്ച കലുങ്കില്‍ 47000 രൂപയുടെ നിര്‍മാണ പ്രവര്‍ത്തനം മാത്രമാണ് നടത്തിയിരിക്കുന്നതെന്നാണ് സാരഥി ആരോപിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി അഴിമതിക്കഥകള്‍ രേഖാമൂലം മന്ത്രിയ്ക്ക കൈമാറുമെന്നും സാരഥി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു നെടുങ്കണ്ടം പടിഞ്ഞാറേക്കവല വികസന സമിതി സ്‌റ്റേജില്‍ നിന്നും ആരംഭിച്ച സാരഥിയുടെ പ്രതിഷേധ കാല്‍നടയാത്ര പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ അജിഷ് മുതുകുന്നേല്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it