thiruvananthapuram local

പച്ചക്കറി വ്യാപാരിയുടെ കൊല : ഒമ്പതു വര്‍ഷം കഠിനതടവും പിഴയും



തിരുവനന്തപുരം: കഴക്കൂട്ടത്തെ പച്ചക്കറി വ്യാപാരി അടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതി കാന്തി എന്നുവിളിക്കുന്ന സായികുമാറിന് ഒമ്പത് വര്‍ഷം കഠിന തടവും 50,000 രൂപ പിഴമും വിധിച്ചു. തിരുവനന്തപുരം ഏഴാം സെഷന്‍സ് കോടതി ജഡജ് എന്‍ വി രാജുവിന്റെ താണ് ഉത്തരവ്. പിഴ തുക മരണപ്പെട്ട കഴക്കട്ടം തോപ്പില്‍പണവട്ടില്‍ മുരളിയുടെ കുടുംബത്തിന് നല്‍കാനും ഉത്തരവില്‍ പറയുന്നത്. കേസില്‍ മൊത്തം മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടാം പ്രതി മരണപ്പെടുകയും മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു. 2008 ആഗസ്റ്റ് 11 ന് ടെക്‌നോപാര്‍ക്കിന് അടുത്തുള്ള ബാറില്‍ വച്ചായിരുന്നു സംഘട്ടനം  കഴക്കുട്ടം മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പനക്കാരനായ മുരളി ബാറില്‍ മദ്യപിച്ചു നില്‍ക്കെ സായികുമാറുന്റെ സംഘവുമായിട്ട് അടിപിടി ഉണ്ടാവുകയും ഇതേ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അന്വേഷണ ഉദ്ദേഗസ്ഥനായ എ സി പ്രമോദ് കുമാറാണ് 2010 ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 13 സാക്ഷികളെയും 26 രേഖകളും വിചാരണ സമയത്ത പരിഗണിച്ചിരുന്നു. പ്രാസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സലാഹുദീന്‍ ഹാജരായി.
Next Story

RELATED STORIES

Share it