palakkad local

പകര്‍ച്ച വ്യാധി ഭീഷണിക്കിടെ അധ്യയനാരംഭം; കരുതലോടെ രക്ഷിതാക്കള്‍

പാലക്കാട്: നിപ്പ വൈറസ് ബാധയടക്കമുള്ള പകര്‍ച്ച വ്യാധി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അധ്യായനം ആരംഭിച്ചതോടെ രക്ഷിതാക്കളും ആരോഗ്യ പ്രവര്‍ത്തകരും ജാഗ്രതയില്‍. നിപ്പ ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നിരവധിപേര്‍ മരിക്കാനിടയായതിനാല്‍ പാലക്കാടിന്റെ സമീപ ജില്ലയായ മലപ്പുറത്തും കോഴിക്കോടും സ്്കൂളുകള്‍ ഇന്നലെ തുറന്നില്ല.
അഞ്ചാം തിയ്യതി മുതല്‍ മാത്രമേ ഇരു ജില്ലകളിലും അധ്യായനം ആരംഭിക്കുകയുള്ളൂ. മഴക്കാല രേഗങ്ങളോടൊപ്പം മരണ കാരണമായേക്കാവുന്ന നിപ്പയടക്കമുള്ള മാരക വൈറസുകളും പടര്‍ന്നേക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിസര ശുചിത്വവും പ്രതിരോധമാര്‍ഗ്ഗങ്ങളും അവലംബിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം. പനിയോ ഇതര സാംക്രമിക രോഗങ്ങളോ ഉള്ള കുട്ടികളെ സ്‌കൂളുകളിലേക്ക് വിടരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലയില്‍ നിപ്പ ബാധിച്ചതായി സഥിരീകരിക്കപ്പെട്ടില്ലെങ്കിലും ജാഗ്രത പാലിക്കമമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ബോധവല്‍ക്കരണം നടത്തി. അതിര്‍ത്തി ജില്ലകളില്‍ സ്‌കൂളുകള്‍ പൂട്ടികിടക്കുകയാണെങ്കിലും ഇന്നലെ ജില്ലയുടെ ്തിര്‍ത്തി ഗ്രാമങ്ങളില്‍ ഈ ആധ്യായന വര്‍ഷത്തെ ആദ്യ ബെല്ലടിച്ചു. മഴ അല്‍പംമാറി നിന്ന ഇന്നലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവേശനോല്‍സവങ്ങള്‍ നടന്നു. കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി കുട്ടികള്‍ ചിരിച്ചുല്ലസിച്ചാണ് ഇത്തവണ സ്‌കൂളുകളിലെത്തിയത്.
Next Story

RELATED STORIES

Share it