kozhikode local

പകര്‍ച്ചവ്യാധി: യഥാസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം- എസ്ഡിപിഐ

മുക്കം: പകര്‍ച്ചവ്യാധി വ്യാപനവും, വര്‍ധിച്ചു വരുന്ന പനിമരണങ്ങളും തടയുന്നതിന് യഥാസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും,ആരോഗ്യ തദ്ദേശസ്വയംഭരണ വകുപ്പുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.മലയോര മേഖലയില്‍ പനിമരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും, ശാസ്ത്രീയമായി നടപ്പാക്കാനും അധികൃതര്‍ ശ്രദ്ധ ചെലുത്തണം. നിസ്സംഗരായി നിന്ന് ജനങ്ങളെ പനിമരണത്തിന് വിട്ടുകൊടുക്കുന്ന ഭരണാധികാരികളുടെ അനാസ്ഥ പൗരന്‍മാരോടുള്ള വെല്ലുവിളിയാണെന്നും കമ്മറ്റി ആരോപിച്ചു.മണ്ഡലം കമ്മറ്റി പ്രസിഡന്റ് ടി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി സി നാസര്‍, കെ ടി ശിഹാബ്, സുബൈര്‍ പൊയില്‍ക്കര, ടി ടി ഇസ്ഹാഖ്, അഷ്‌റഫ് മാസ്റ്റര്‍, പി.കെ.ഉസ്മാന്‍ അലി, സലാം ഹാജി, കെ മമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it