Kollam Local

പകര്‍ച്ചവ്യാധി പ്രതിരോധം: ഓരോ വകുപ്പിനും പ്രത്യേക ചുമതലകള്‍

കൊല്ലം:  പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി എല്ലാ വകുപ്പുകളും നിശ്ചിത ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കുടിവെള്ളം ക്ലോറിനേഷന്‍ വഴി ശുദ്ധീകരിക്കുക, ജലസംഭരണികളുടെ ചോര്‍ച്ച പരിഹരിക്കുക, രോഗബാധയുള്ള പ്രദേശങ്ങളില്‍ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന സൗജന്യമായി നടത്തുക, ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കുക എന്നിവയാണ് വാട്ടര്‍ അതോറിറ്റിയുടെ ചുമതല.തോട്ടം മേഖലയിലെ കൊതുക് ഉറവിടങ്ങളുടെ നശീകരണവും കൊതുകുനിര്‍മാര്‍ജനത്തിന് ഫോഗിങ്ങും എലി നിയന്ത്രണവുമാണ് കൃഷിവകുപ്പ് നിര്‍വഹിക്കേണ്ടത്. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഹോട്ടലുകള്‍, ഐസ് പ്ലാന്റുകള്‍, സോഡ ഉദ്പാദന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തണം. ഹരിതചട്ടപാലനം, ബോധവല്‍ക്കരണം, മാലിന്യനിര്‍മാര്‍ജനം എന്നിവ ശുചിത്വ മിഷന്റെ ചുതലയിലാണ് നടക്കുക. ദുരിതാശ്വാസ ക്യാംപുകളുടെ സജ്ജീകരണം, ക്ഷാമകാലത്ത് കുടിവെള്ള വിതരണം, എന്നിവ റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്വങ്ങളാണ്.ആരോഗ്യകരമായ തൊഴിലിടങ്ങളും വാസസ്ഥലങ്ങളും ഉറപ്പാക്കുകയും ഇതിര സംസ്ഥാന തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണം നടത്തുകയും ചെയ്യേണ്ടത് തൊഴില്‍ വകുപ്പാണ്. ആശുപത്രി മേധാവികള്‍ ചികില്‍സാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതിവേഗം പകരുന്ന രോഗങ്ങള്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിക്കുകയും വേണം. ആവശ്യത്തിന് മരുന്നും പരിശോധനാ സംവിധാനങ്ങളുടെ ലഭ്യതയും ആരോഗ്യവകുപ്പ് ഉറപ്പാക്കണം. കൊതുകിന്റെ ഉറവിടം നശിപ്പക്കുന്നതിലാണ് ഫിഷറീസ് വകുപ്പും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഓടകളും കുടിവെള്ള സ്രോതസുകളും തമ്മില്‍ കൃത്യമായ അകലം പാലിക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് ഉറപ്പാക്കണം.
Next Story

RELATED STORIES

Share it