Flash News

ന്യൂസിലന്‍ഡ് എ ടീമിനെതിരേ ഇന്ത്യ എ പൊരുതുന്നു



വിജയവാഡ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എ ടീം പൊരുതുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 211 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 33 റണ്‍സെന്ന നിലയിലാണുള്ളത്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ന്യൂസിലന്‍ഡിനേക്കാള്‍ 178 റണ്‍സ് പിന്നിലാണ് ഇന്ത്യ.നേരത്തെ മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ട ശര്‍ദുല്‍ താക്കൂര്‍, കരണ്‍ ശര്‍മ എന്നിവരുടെ ബൗളിങാണ് ന്യൂസിലന്‍ഡിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഷഹബാസ് നദീം രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
Next Story

RELATED STORIES

Share it