Flash News

നോട്ട് നിരോധന രേഖകള്‍ വെളിപ്പെടുത്തില്ല : റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അത് രാജ്യത്തെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു കോട്ടം തട്ടിക്കുമെന്നും റിസര്‍വ് ബാങ്ക് (ആര്‍ബിഐ). പിടിഐ ലേഖകന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. 500, 1000 രൂപാ നോട്ടുകള്‍ നിരോധിക്കുന്നത് തീരുമാനിക്കാന്‍ ആര്‍ബിഐ വിളിച്ചുകൂട്ടിയ യോഗത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടായിരുന്നു ഹരജി സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it