ernakulam local

നോട്ട് നിരോധനത്തിലുടെ ബാങ്കില്‍ എത്തിച്ച പണം കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചതെന്ന് കാനം രാജേന്ദ്രന്‍



കളമശ്ശേരി: കളളപണം പിടിക്കാനെന്ന് പറഞ്ഞ് നോട്ട് നിരോധനത്തിലുടെ ബാങ്കില്‍ എത്തിച്ചപണം കേന്ദ്ര സര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകളുടെ കടം എഴുതിതള്ളാനാണ് ഉപയോഗിച്ചതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടതു മുന്നണിയുടെ ജനജാഗ്രതാ ജാഥക്ക് പാതാളം ജങ്ഷനില്‍ നല്‍കിയ സ്വികരണ യോഗത്തില്‍ സംസാരിക്കയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം നോട്ട് നിരോധനം നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ട അവസരമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കി കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അച്ചടിച്ചതിനേക്കാള്‍ കൂടുതല്‍ പണം ഇതിനകം തിരിച്ചെത്തി എന്നാണ് ഒരു വിഭാഗം ബാങ്ക് അധികൃതര്‍ പറയുന്നതെന്ന് കാനം പറഞ്ഞു.കേന്ദ്ര സര്‍ക്കാരിനെതിരെ സമരങ്ങള്‍ ശക്തമാവുകയാണ് ട്രേഡ് യുനിയന്‍ മേഖലയിലെ തൊഴിലാളികളും, കര്‍ഷക തൊഴിലാളി സമരത്തിന്റെ പാതയിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഷ്ടീയം മറന്ന് കര്‍ഷതൊഴിലാളികള്‍ സമരത്തിലാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. ഈ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വരുന്ന ജനകീയ സമരങ്ങള്‍ ജാതിയും മതവും ഉപയോഗിച്ച് തകര്‍ക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ജാതിയുടെ പേര് പറഞ്ഞ് ജനങ്ങളെ വിഭജിക്കയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോര്‍പറേറ്റുകളുടെ കോടികള്‍ എഴുതിതള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ ദുര്‍ബല വിഭാഗത്തിന് വേണ്ട ക്ഷേമ പദ്ധതികള്‍ ഒന്നും നടപ്പാക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ദേശീയ ഗ്രാമിണ തൊഴില്‍ പദ്ധതിക്ക് വേണ്ടത്ര പണം നല്‍കുന്നില്ലെന്ന് മാത്രമല്ല ഈ മേഖലക്കുള്ള പണം വെട്ടികുറക്കുകയാണെന്ന് അദേഹം പറഞ്ഞു. ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടിയ വിജയ് മല്യക്ക് വിദേശത്ത് തങ്ങാന്‍ അവസരം ഒരുക്കി കൊടുക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും കാനം രാജേന്ദ്രന്‍ ആരോപിച്ചു. സ്വീകരണ യോഗത്തില്‍ സിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. കെ ചന്ദ്രന്‍ പിള്ള, കമലാ സദാനന്ദന്‍, എ വിജയരാഘവന്‍, സി പി ഉഷ, വി എ സക്കിര്‍ ഹുസൈന്‍, പി എം മാത്യു, അഡ്വ: ബാബു കാര്‍ത്തികേയന്‍, ജോ ര്‍ജ് തോമസ്, ഉഴമലയ്ക്കല്‍ വേണുഗോപാല്‍  ചടങ്ങില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it