Alappuzha local

നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ മണ്ടന്‍ തീരുമാനം: റോയി അറക്കല്‍



ആലപ്പുഴ: നരേന്ദ്ര മോഡി രാജ്യത്തിനു മേല്‍ അടിച്ചേല്‍പ്പിച്ച നോട്ടു നിരോധനം രാജ്യത്തുണ്ടായ ഏറ്റവും വലിയ മഠയന്‍ തീരുമാനമായിരുന്നെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍.എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബിഎസ്എന്‍എല്‍ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. നോട്ടു നിരോധനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നു പോലും നേടാനായില്ലാന്ന് മാത്രമല്ല രാജ്യത്തെ സമ്പത്ത് ഘടനക്കും, ജനജീവിതത്തിനും അതേല്‍പ്പിച്ച അഘാതം ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. വ്യാപാര മാന്ദ്യം, കര്‍ഷക ആത്മഹത്യ, ആര്യന്തര മൊത്ത ഉല്‍പാദനത്തിലെ വന്‍ ഇടിവ് തുടങ്ങി സമ്പത്ത് വ്യവസ്തയെ തകര്‍ച്ചയിലേക്ക് നയിച്ച ഒട്ടേറെ ദുരന്തങ്ങള്‍ക്കാണ് പിന്നിട്ട വര്‍ഷം രാജ്യം സാക്ഷ്യം വഹിച്ചത് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം, എസ്ഡിറ്റിയു ജില്ലാ വൈസ് പ്രസിഡന്റ് നജീം മുല്ലാത്ത്, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് കെ റിയാസ്, അനീസ് നാഥന്‍ പറമ്പില്‍, ഷെഫീക്ക് പുന്നപ്ര, സുധീര്‍ കല്ലുപാലം, സെലീം മുല്ലാത്ത്, ഷാജിഎംസിഎച്ച്  സംസാരിച്ചു.
Next Story

RELATED STORIES

Share it