Kollam Local

നോട്ട് അസാധുവാക്കല്‍ വാര്‍ഷികത്തില്‍ പിന്നോട്ട് നടന്ന് കോണ്‍ഗ്രസ് പ്രതിഷേധം



കൊല്ലം: രാജ്യത്ത് നാളിതുവരെ കോണ്‍ഗ്രസ് കൈവരിച്ച നേട്ടങ്ങള്‍ പിന്നോട്ട് വലിക്കുന്ന ഭരണമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിച്ച് കൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ പിന്നോട്ട് പോയതിന്റെ പ്രതീകാത്മകമായി നടത്തിയ “പിന്നോട്ട് നടന്ന് കൊണ്ടുള്ള പ്രതിഷേധ ജാഥ” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നോട്ട് അസാധുവാക്കല്‍ മോദി പ്രഖ്യാപിക്കുമ്പോള്‍ 50 ദിവസത്തിനകം ഭാരതത്തിന്റെ മുഖച്ഛായ മാറ്റുമെന്നും കള്ള പണക്കാരെ കണ്ടെത്തി അവരെ തുറുങ്കില്‍ അടയക്കുമെന്നും വീരവാദം മുഴക്കി. എന്നാല്‍ ഇന്ന് ഭാരതത്തിന്റെ സമ്പദ്ഘടന തകര്‍ന്നടിഞ്ഞ് ആപത്കരമായ സ്ഥിതിയിലേക്ക് പോകുന്നത് മനസ്സിലാക്കി തെറ്റുതിരുത്തി ഭാരത ജനതയോട് മാപ്പ് പറയണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. മുന്‍ ഡി സി സി പ്രസിഡന്റുമാരായ എന്‍ അഴകേശന്‍, ജി പ്രതാപവര്‍മ്മ തമ്പാന്‍, കെ പി സി സി  സെക്രട്ടറിമാരായ എ ഷാനവാസ്ഖാന്‍, എം എം നസീര്‍, കെ പി സി സി അംഗങ്ങളായ അലക്‌സ് മാത്യു, നെടുങ്ങോലം രഘു, ഡി സി സി ഭാരവാഹികളായ എസ് വിപിനചന്ദ്രന്‍, ചിറ്റുമൂല നാസര്‍, സൂരജ് രവി, പി ജര്‍മ്മിയാസ്, കെ ജി രവി, പി രാജേന്ദ്രപ്രസാദ്, പള്ളിത്തോപ്പില്‍ ഷിബു, സേതുനാഥപിള്ള, എന്‍ ഉണ്ണികൃഷ്ണന്‍, ആദിക്കാട് മധു, സഞ്ജു ബുഖാരി സംസാരിച്ചു
Next Story

RELATED STORIES

Share it