നോട്ട്ക്ഷാമം: പണിമുടക്കുമെന്ന് ബാങ്ക് ജീവനക്കാര്‍

വഡോദര: ബാങ്കുകളിലും എടിഎമ്മുകളിലും നോട്ട്ക്ഷാമം രൂക്ഷമായതിനു പിറകെ രാജ്യവ്യാപകമായി പണിമുടക്കിനൊരുങ്ങി ജീവനക്കാര്‍. നോട്ട്ക്ഷാമത്തെ തുടര്‍ന്ന് ഇടപാടുകാരുടെ രോഷത്തിന് ഇരയാവുന്നതില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആണ് പണിമുടക്കു ഭീഷണി മുഴക്കിയത്. കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയുമാണ് പ്രശ്‌നത്തിന് കാരണമെന്ന് സംഘടന ആരോപിച്ചു.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നോട്ട്ക്ഷാമം രൂക്ഷമാണ്. റിസര്‍വ് ബാങ്കില്‍ നിന്നുള്ള നോട്ട് വിതരണത്തില്‍ വന്ന കുറവാണ് ക്ഷാമത്തിനു കാരണമെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it