Flash News

നേറ്റ് കൊടുങ്കാറ്റില്‍ 22 മരണം; 20 പേരെ കാണാതായി



സാന്‍ജോസ്: മധ്യ അമേരിക്കന്‍ മേഖലയില്‍ വീശിയ നേറ്റ് കൊടുങ്കാറ്റില്‍  22പേര്‍ മരിച്ചു. 20 പേരെ കാണാതായി. കോസ്റ്റാറിക്ക, നിക്കരാഗ്വേ, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ ആളപായങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണമായ കാറ്റ് വടക്കുദിശയിലേക്കു നീങ്ങുന്നതായി കലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. യുഎസ്, മെക്‌സിക്കോ എന്നിവിടങ്ങളിലേക്കാണ് കാറ്റിന്റെ നീക്കം.കോസ്റ്റാറിക്കയില്‍ എട്ടുപേരും നികരാഗ്വേയില്‍ 11 പേരും ഹോണ്ടുറാസില്‍ മൂന്നുപേരുമാണ് മരിച്ചത്. മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും നാറ്റെ കാരണമായി. പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. കോസ്റ്റാറിക്കയില്‍ നാലു ലക്ഷത്തോളം പേര്‍ക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. പതിനായിരക്കണക്കിനു പേരെ വീടുകളില്‍ നിന്നു താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. എല്‍സാല്‍വദോറില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം വീശിയടിച്ച ഹാര്‍വി, ഇര്‍മ, മരിയ ചുഴലിക്കാറ്റുകളില്‍ കരീബിയന്‍ രാജ്യങ്ങളിലും യുഎസിലും വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.
Next Story

RELATED STORIES

Share it