നേതാക്കള്‍ കൂട്ടത്തോടെ ജില്ലയിലേക്ക്; ആഭ്യന്തരമന്ത്രി ഇന്ന്, മുഖ്യമന്ത്രി നാളെ
BY Sumeera SMR25 April 2016 5:13 AM GMT
Sumeera SMR25 April 2016 5:13 AM GMT
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 20 ദിവസം മാത്രം ബാക്കിയിരിക്കെ പ്രചാരണത്തിന് കൊഴുപ്പേകാന്‍ കേന്ദ്ര-സംസ്ഥാന നേതാക്കളെത്തുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ഇന്ന് ജില്ലയില്‍ എത്തും.
രാവിലെ 10.30ന് ആറങ്ങാടിയിലും 11.30ന് ചീമേനിയിലും ഇദ്ദേഹം തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും. നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലെത്തും. രാവിലെ 11ന് പെര്‍ള, 12ന് ചെര്‍ക്കള, 12.45ന് ബന്തടുക്ക, വൈകിട്ട് മൂന്നിന് കാലിച്ചാനടുക്കം, നാലിന് വെള്ളിക്കോത്ത്, അഞ്ചിന് പടന്ന എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാംയെച്ചൂരി മെയ് മൂന്നിന് ജില്ലയിലെത്തും. വൃന്ദാകാരാട്ട്, സുഭാഷിണി അലി, അശോക് ദാവളെ, യൂസഫ് തരിഗാമി എംഎല്‍എ തുടങ്ങിയവര്‍ എല്‍ഡിഎഫിന് വേണ്ടിയും പ്രചാരണത്തിനെത്തും.
എന്‍ഡിഎ ദേശീയ നേതാക്കളും രാഹുല്‍ ഗാന്ധിയും ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നാണറിയുന്നത്. പ്രധാനമന്ത്രിയെ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവരാന്‍ എന്‍ഡിഎ ശ്രമിക്കുന്നുണ്ട്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT