wayanad local

നേച്ചര്‍ ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു



സുല്‍ത്താന്‍ ബത്തേരി: വനം, വന്യജീവി സംരക്ഷണത്തിന് ബഹുജനപങ്കാളിത്തം അനിവാര്യമാണെന്നു മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. പ്രകൃതിയെക്കുറിച്ചും വയനാട് വന്യജീവി സങ്കേതത്തെക്കുറിച്ചും അറിവ് പകരുന്നതിന് മുത്തങ്ങ ഇക്കോ സെന്ററില്‍ സജ്ജമാക്കിയ നേച്ചര്‍ ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാനാതിര്‍ത്തിയിലുള്ള പഞ്ചായത്തുകള്‍ തോറും ജാഗ്രാതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വന്യജീവികളുടെ അതിക്രമവും നാട്ടിലിറങ്ങുന്നതുമായ പ്രശ്‌നങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ഡെപ്യൂട്ടി റേഞ്ചര്‍ കണ്‍വീനറുമായ സമിതിയില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാം. ജാഗ്രതാ സമിതികള്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. പരമാവധി മൂന്നു മാസത്തിലൊരിക്കലെങ്കിലും സമിതികള്‍ വിളിച്ചുചേര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വനംവകുപ്പിന്റെ സ്‌കോളര്‍ഷിപ്പോടെ പഠിക്കുന്ന എംബിബിഎസ് വിദ്യാര്‍ഥിനി ജിജിതയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. എ കെ ഭരദ്വാജ്, നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, ജില്ലാ പഞ്ചായത്തംഗം ബിന്ദു മനോജ്, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍, കെ എന്‍ സിന്ധു, പുഷ്പ ഭാസ്‌കരന്‍, ജയ, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജിത് കെ രാമന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it