Flash News

നെഹ്രുവിന്റെ പിച്ചാത്തി മോഷ്ടിച്ചവര്‍ അറസ്റ്റില്‍

നെഹ്രുവിന്റെ പിച്ചാത്തി മോഷ്ടിച്ചവര്‍ അറസ്റ്റില്‍
X
ARREST

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് സൗദിഅറേബ്യയില്‍ നിന്നും സമ്മാനമായി ലഭിച്ച പിച്ചാത്തി മോഷ്ടിച്ചതിന് രണ്ട് മ്യൂസിയം ജീവനക്കാരെ ഡല്‍ഹി പോലിസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ നെഹ്രു സ്മാരക മ്യൂസിയത്തിലെ ശുചീകരണ ജീവനക്കാരായ രാംചന്ദര്‍(26) സന്ദീപ് (25)എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് പിച്ചാത്തി കണ്ടെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കേ ഒരു സൗദി സന്ദര്‍ശനവേളയിലാണ് നെഹ്രുവിന് പിച്ചാത്തി സമ്മാനമായി ലഭിച്ചത്. നെഹ്രു സ്മാരക മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന പിച്ചാത്തി മ്യൂസിയത്തിന് അവധിദിനമായ തിങ്കളാഴ്ചയാണ് മോഷണം പോയത്. തിളക്കമുള്ള ലോഹം കൊണ്ട് നിര്‍മിച്ച പിച്ചാത്തി സ്വര്‍ണം കൊണ്ടുള്ളതാണെന്ന് കരുതിയാണ് മോഷ്ടിച്ചതെന്ന്് പിടിയിലായവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it