palakkad local

നെല്ല് സംഭരണം: ജ്യോതി നെല്ലെടുക്കുന്നതിന് സപ്ലൈകോയ്ക്ക് ഉപാധികള്‍

ആനക്കര: ആനക്കര പഞ്ചായത്തില്‍ നിന്നുള്ള ജ്യോതി നെല്ലിന് സപ്ലൈക്കോവിന്റെ ഊര് വിലക്ക്. ഇന്നലെ മുതലാണ് ആനക്കര പഞ്ചായത്തിലെ ഉമ്മത്തൂര്‍, കുമ്പിടി, ആനക്കര ഉള്‍പ്പെടെയുളള ഭാഗങ്ങളില്‍ നിന്ന് സപ്ലൈക്കോ നെല്ല് സംഭരണം തുടങ്ങിയത്. എന്നാല്‍ ഉമ്മത്തൂര്‍ പാടശേഖരത്തുനിന്നുളള ജ്യോതി നെല്ല് കയറ്റുന്നതിന് ഉപാധികള്‍വച്ചിരിക്കുന്നത്. ആനക്കര കൃഷിഭവനില്‍ പെന്‍മണി വിത്ത് ആവശ്യപ്പെട്ടപ്പോള്‍ വിതരണം ചെയ്തത് ജ്യോതി വിത്തിനമാണ്. ഇതാണ് ആനക്കര പഞ്ചായത്തിലെ ഒട്ടുമിക്കപേരും കൃഷി ചെയ്ത്. എന്നാല്‍  സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ നേത്യത്വത്തില്‍ നെല്ല് കയറ്റാന്‍ വന്നപ്പോഴാണ് നൂറ് കിലോ നെല്ലിന് അഞ്ച് കിലോ കിഴിവ് വരുമെന്ന് പറയുന്നത്.അയ്യായിരവും പതിനായിരവും കിലോ നെല്ല് കയറ്റുന്നവര്‍ക്ക് ഇതോടെ കനത്ത നഷ്ടമാണുണ്ടാവുന്നത്. ഉപാധി അംഗീകരിക്കുന്നുണ്ടെങ്കില്‍ മാത്രം നെല്ല് തന്നാല്‍ മതിയെന്നാണ് സപ്ലൈകോ അധികൃതരുടെ നിലപാട്. ആനക്കര പഞ്ചായത്തില്‍ ജ്യോതി നെല്ല് വിത്ത് കൃഷി ചെയ്ത് പലകര്‍ഷകരുടെ നെല്ല് മണിയില്‍ കറുപ്പ് കളര്‍ ഉളളതാണ് വിലക്കിന് കാരണമായി പറയുന്നത്. എന്നാല്‍ ജ്യോതി ചെയ്ത ഉമ്മത്തൂരിലെ ചില കര്‍ഷരുടെ നെല്ലിന് മാത്രമാണ് ഇത്തരത്തില്‍ കളര്‍ വ്യത്യാസമുള്ളത്. എന്നാല്‍ ഇതിന്റെ പേരില്‍ എല്ലാവരുടെ നെല്ലിനും കിഴിവ് ഏര്‍പ്പെടുത്തുന്ന നിലപാട് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.നെല്ല് സംഭരണത്തില്‍ കയറ്റു കൂലിയുടെ കാര്യത്തിലും പിടിച്ച് പറിയാണ് നടക്കുന്നത്. നൂറ് കിലോ നെല്ല് കയറ്റാന്‍ 18 രൂപയാണ് കയറ്റുകൂലിയായി നിശ്ചയിച്ചതെങ്കില്‍  ഇവിടെ 50 കിലോ വരുന്ന ഒരു ചാക്ക് നെല്ല് കയറ്റാന്‍ മാത്രം 18 രൂപ കൊടുക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. നെല്ലിന്റെ തൂക്കത്തിലെ കിഴിവിന് പുറമെ കയറ്റു കൂലിയുടെ കാര്യത്തിലും പിടിച്ചു പറി വന്നതോടെ കര്‍ഷകാര്യം ബുദ്ധിമുട്ടിലായി.സപ്ലൈക്കോ ജ്യോതി നെല്ലിന് കിഴിവ് നടത്തുന്ന കാര്യം പരസ്യമായതോടെ സ്വകാര്യ ഏജന്‍സികള്‍ ജ്യോതി നെല്ല് വാങ്ങുന്നത് നിര്‍ത്തുകയും 21 രൂപവെച്ച് കിലോവിന് വാങ്ങിയിരുന്നത് 18-19 രൂപയായി കുറക്കുകയും  ചെയ്തിരിക്കുകയാണ്.
Next Story

RELATED STORIES

Share it