Flash News

നെല്ലുസംഭരണം അട്ടിമറിച്ചതിന് പിന്നില്‍ ഒത്തുകളിയെന്ന് റേഷന്‍ ഡീലേഴ്‌സ്‌



കോട്ടയം: സപ്ലൈകോയും സ്വകാര്യ അരിമില്ലുടമകളും തമ്മിലുള്ള ഒത്തുകളിയാണ് നെല്ലുസംഭരണം തടസ്സപ്പെടാന്‍ കാരണമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍. നെല്ലിലെ ഈര്‍പ്പത്തിന്റെ പേരു പറഞ്ഞ് ക്വിന്റലിന് 15 കിലോ നെല്ല് കര്‍ഷകരില്‍ നിന്നും 4 കിലോ അരി സര്‍ക്കാരില്‍ നിന്നും തട്ടിയെടുക്കുന്നതിനുള്ള നീക്കമാണ് മെല്ലെപ്പോക്ക് സംഭരണത്തിനു കാരണം. സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍കടകളില്‍ നവംബര്‍ ഒന്നുമുതല്‍ ഭക്ഷ്യധാന്യ വിതരണം നിര്‍ത്തിവച്ചതായും 6ാം തിയ്യതി മുതല്‍ അനിശ്ചിതകാല കട അടയ്ക്കല്‍ സമരം ആരംഭിക്കുമെന്നും ബേബിച്ചന്‍ മുക്കാടന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സംയുക്തമായി ഇന്റന്‍ഡ് ബഹിഷ്‌കരിച്ചാണ് ഇന്നലെ സമരത്തിനു തുടക്കംകുറിച്ചത്. വാതില്‍പ്പടി വിതരണത്തിലൂടെ ലഭിക്കുന്ന അരിയില്‍ ഓരോ ചാക്കിലും രണ്ടു മുതല്‍ 5 കിലോ വരെ കുറവാണു ലഭിക്കുന്നതെന്ന് ബേബിച്ചന്‍ മുക്കാടന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it