palakkad local

നെല്ലായ-കുലുക്കല്ലൂര്‍ സമഗ്ര കുടിവെള്ള പദ്ധതി ഉദ്ഘാടനം മേയില്‍

പാലക്കാട്: നെല്ലായ- കുലുക്കല്ലൂര്‍ പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മേയില്‍ ഉദ്ഘാടനം ചെയ്യും. രണ്ട് ഘട്ടങ്ങളിലായി 16.2 കോടി ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉഷ കുമാരി അറിയിച്ചു. 450 കണക്ഷനുകളിലൂടെ 64,117 പേര്‍ക്ക് പദ്ധതിയിലൂടെ ശുദ്ധജലം ലഭ്യമാക്കുന്നുണ്ട്. 2004ല്‍ തുടങ്ങിയ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 7.2 കോടിയും രണ്ടാം ഘട്ടത്തില്‍ ഒന്‍പത് കോടി രൂപയും ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.
ആദ്യ ഘട്ടത്തില്‍  കിണര്‍- പമ്പ് ഹൗസ്, മാരായമംഗലം ഹൈസ്‌ക്കൂളിനു സമീപം ആറ് ദശലക്ഷം ലിറ്റര്‍ ശുദ്ധീകരണശേഷിയുള്ള ജലശുദ്ധികരണശാല, 2000 മീറ്റര്‍ നീളത്തില്‍ 350എംഎം വ്യാസമുള്ള റോവാട്ടര്‍ പമ്പിങ് മെയിന്‍, 13.78 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള  ജലസംഭരണി, 9285 മീറ്റര്‍ നീളത്തില്‍ വിതരണ മെയിനുകള്‍ എന്നിവ പൂര്‍ത്തികരിച്ചു്.
2014ല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ റോ വാട്ടര്‍ പമ്പ് സെറ്റ്, ട്രാന്‍സ്‌ഫോര്‍മറുകള്‍, രണ്ട് പഞ്ചായത്തിലുമായി 70,273 മീറ്റര്‍ നീളത്തില്‍ വിതരണ ശ്യംഖല എന്നിവയും പൂര്‍ത്തിയാക്കി.
Next Story

RELATED STORIES

Share it