Kerala

നെടുമ്പാശ്ശേരി: കരാര്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

നെടുമ്പാശ്ശേരി: കരാര്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
X
nedumbassery-airport

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാര്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ ജൂലൈ രണ്ടു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.
എയര്‍ഇന്ത്യയുടെ കീഴില്‍ ഉപകരാര്‍ എടുത്തിട്ടുള്ള കുള്ളര്‍ ഹോസ്പിറ്റാലിറ്റി കമ്പനി 110 ജീവനക്കാരെ അന്യായമായി തൊഴിലില്‍നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് കേരള സിവില്‍ ഏവിയേഷ ന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) പ്രസിഡന്റ് വി പി ജോര്‍ജ് സിയാല്‍, എംപ്ലോയീസ് യൂനിയന്‍(സിഐടിയു) ജനറല്‍ സെക്രട്ടറി കെ ജെ ഐസക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിനുമുന്നോടിയായി ഈ മാസം 22ന് വിമാനത്താവളത്തിലേക്ക് ബഹുജന, തൊഴിലാളി മാര്‍ച്ച് നടത്തും.
തൊഴിലാളികളെ ഉപാധിരഹിതമായി തിരിച്ചെടുക്കുക, കരാര്‍ കമ്പനികളുടെ കീഴില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് മിനിമം ശമ്പളം 15,000 രൂപയായി നിശ്ചയിക്കുക, തൊഴിലാളികളില്‍നിന്നു പിരിച്ചെടുത്ത ഇഎസ്‌ഐ, പിഎഫ് വിഹിതം അടയ്ക്കാത്ത കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുക തുടങ്ങി അഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. തൊഴിലാളികളുടെ അവകാശ നിഷേധത്തെത്തുടര്‍ന്ന് അടുത്തിടെ 26 ദിവസം നീണ്ടുനില്‍ക്കുന്ന സമരം തൊഴിലാളികള്‍ നടത്തിയിരുന്നു. റീജ്യനല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍വച്ച് ഈസമരം ഒത്തുതീര്‍ന്നെങ്കിലും ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിക്കുന്ന നടപടികളാണ് പിന്നീട് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത്.
പ്രശ്‌നപരിഹാരത്തിനായി വിമാനത്താവള മാനേജ്‌മെന്റായ സിയാല്‍ ഒരു ചെറുവിരല്‍പോലും അനക്കാത്തതു പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it