Idukki local

നെടുങ്കണ്ടത്ത് ആരോഗ്യ വകുപ്പ് പരിശോധന ; ഒരു സ്ഥാപനം അടച്ചുപൂട്ടി; നിരവധിയിടങ്ങളില്‍ നോട്ടീസ് നല്‍കി



നെടുങ്കണ്ടം: ഗ്രാമപ്പഞ്ചായത്തിലെ ഭക്ഷണ നിര്‍മ്മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധനകള്‍ നടത്തി. പഴകിയ ഭക്ഷണ വസ്തുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ അവസ്ഥയില്‍ കണ്ട ഒരു സ്ഥാപനം അടച്ചുപൂട്ടി. ഗ്രാമപഞ്ചായത്ത് ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവയില്ലാത്ത സ്്ഥാപനങ്ങള്‍ക്ക് നേ ാട്ടീസ് നല്‍കി. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 50 മൈ്രേകാണി ല്‍ താഴെയുള്ള ക്യാരി ബാഗുകള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും ചെയ്തു. ഹോട്ടലുകള്‍, ബേക്കറികള്‍ തുടങ്ങി ഭക്ഷണപദാര്‍ത്തങ്ങള്‍ വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്ത് ലൈസന്‍സ് എടുക്കേണ്ടതും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഷാജിമോന്‍ വര്‍ഗീസ്, ജെയ്‌സണ്‍ പി. ജോണ്‍, റജോയി വി, ഹസീം എം. കെ, എന്‍. കെ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it