Idukki local

'നെടുങ്കണ്ടം സംഭവം: ഹര്‍ത്താലാഹ്വാനം അനഭിലഷണീയ പ്രവണത'



തൊടുപുഴ: നെടുങ്കണ്ടം എസ്എന്‍ഡിപി ശാഖാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷാവസ്ഥയും ഹര്‍ത്താലും അനഭിലഷണീയ പ്രവണതയാണെന്ന് എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ഥി മര്‍ദ്ദനത്തില്‍ അവശനായി ആശുപത്രിയില്‍ അഭയം തേടേണ്ടിവന്ന ദുഃസ്ഥിതിക്കും തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്കും ഇടയാക്കിയ സംഭവം പ്രാദേശി—ക തലത്തില്‍തന്നെ പരിഹരിക്കുന്നതിനു പകരം ചില ബിഡിജെഎസ് നേതാക്കള്‍ പ്രശ്‌നം രാഷ്ട്രീ—യവല്‍ക്കരിച്ച് അതിലൂടെ മുതലെടുപ്പ് നടത്താന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്— സംഘടനാ പ്രവര്‍ത്തനശൈലിക്ക് വിരുദ്ധമാണ്. ബിഡിജെഎസിന്റെ രാഷ്ട്രീയം  എസ്എന്‍ഡിപി യോഗാംഗങ്ങള്‍ എല്ലാവരും സ്വീകരിച്ചുകൊള്ളണമെന്ന ശാഠ്യം വിലപ്പോവില്ല. എസ്എന്‍ഡിപി യോഗത്തിന്റെ 6500ലധികം വരുന്ന ശാഖകളില്‍ എല്ലാ രാഷ്ട്രീയ പാര്‍ടി  പ്രവര്‍ത്തകരും വിശ്വാസികളുമുണ്ട്. അവര്‍ക്ക് അവരുടെ രാഷ്ട്രീയ നിലപടുകള്‍ സ്വീകരിക്കുന്നതിനും ശരിയെന്നു തോന്നുന്ന പാര്‍ടികളില്‍ പ്രവര്‍ത്തിക്കുന്നതിനും പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്.  നേതാക്കള്‍ സ്വന്തം രാഷ്്ട്രീയം അവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഉചിതമല്ല.
Next Story

RELATED STORIES

Share it