Flash News

നീറ്റ് 2018: ഒന്നാം റാങ്ക് കല്‍പനാ കുമാരിക്ക്

നീറ്റ് 2018: ഒന്നാം റാങ്ക് കല്‍പനാ കുമാരിക്ക്
X


ന്യൂഡല്‍ഹി: ഇന്നുച്ചയോടെ പ്രഖ്യാപിച്ച സിബിഎസ്ഇ നീറ്റ് പരീക്ഷയില്‍ 99.9 ശതമാനം മാര്‍ക്കോടെ ബീഹാറില്‍ നിന്നുള്ള കല്‍പനാ കുമാരി ഒന്നാം റാങ്ക് നേടി.720ല്‍ 691 മാര്‍ക്കാണ് ഈ വിദ്യാര്‍ഥിനി കരസ്ഥമാക്കിയത്.തെലുങ്കാനയില്‍ നിന്നുള്ള റോഷന്‍ പുരോഹിത്,ഡല്‍ഹിയില്‍ നിന്നുള്ള ഹിമാന്‍ഷു ശര്‍മ എന്നീ രണ്ട് പേര്‍ ഇത്തവണ രണ്ടാം റാങ്ക് നേടി.തെലുങ്കാനയില്‍ നിന്നുള്ള റോഷന്‍ പുരോഹിത്,ഡല്‍ഹിയില്‍ നിന്നുള്ള ഹിമാന്‍ഷു ശര്‍മ എന്നീ രണ്ട് പേര്‍ ഇത്തവണ രണ്ടാം റാങ്ക് നേടി.690 മാര്‍ക്കാണ് ഇവര്‍ക്ക്. മൂന്നാം സ്ഥാനവും രണ്ട് പേര്‍ക്കാണ്.
ഡല്‍ഹിയില്‍ നിന്നുള്ള അറോഷ് ദാമിയയും,രാജസ്ഥാനില്‍ നിന്നുള്ള പ്രിന്‍സ് ചൗദരിയും, 686 മാര്‍ക്കാണ്  ഇവര്‍ കരസ്ഥമാക്കിയത്.ഏറ്റവും അധികം കുട്ടികള്‍ നീറ്റ് യോഗ്യത നേടിയത് ഉത്തര്‍ പ്രദേശില്‍ നിന്നാണ്‌.
ഈ വര്‍ഷം 6,34,897 പേര്‍ നീറ്റ് പരീക്ഷയില്‍ അന്‍പത് ശതമാനത്തിലധികം മാര്‍ക്കോടെ യോഗ്യത നേടി.പരീക്ഷയില്‍ വിജയിച്ച കൂട്ടികള്‍ എനി അഡ്മിഷന് വേണ്ടി ഓണ്‍ലൈന്‍ രെജിസ്റ്റര്‍ ചെയ്യണം.

വിദ്യാര്‍ഥികള്‍ക്ക് ഈ ലിങ്കില്‍ ഫലമറിയാം:http://cbseresults.nic.in/neet18qry/neetJ18.htm
Next Story

RELATED STORIES

Share it