Flash News

‘നീറ്റ് ’പരീക്ഷ ഈ വര്‍ഷം തന്നെ വേണമെന്ന് സുപ്രീംകോടതി, സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാകും

‘നീറ്റ് ’പരീക്ഷ ഈ വര്‍ഷം തന്നെ  വേണമെന്ന് സുപ്രീംകോടതി, സംസ്ഥാന മെഡിക്കല്‍ പ്രവേശന  പരീക്ഷ റദ്ദാകും
X
medical-exam

ന്യൂഡല്‍ഹി : മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ ‘നീറ്റ് ’ ഈ വര്‍ഷം തന്നെ നടത്തണമെന്ന് സുപ്രീംകോടതി. ഇതോടെ കേരളസര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷ പരീക്ഷ റദ്ദാകും.മെഡിക്കല്‍ പ്രവേശനത്തിനായി രാജ്യത്ത് ഇനി ഒരൊറ്റ പ്രവേശന പരീക്ഷ (നീറ്റ്) മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
മെയ് 1 നും  ജൂലൈ 24നും രണ്ടു ഘട്ടങ്ങളിലായി നീറ്റ് പരീക്ഷ നടത്താനാണ് നിര്‍ദേശം. ഓഗസ്റ്റ് 17 ഫലം പ്രസിദ്ധീകരിക്കണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്ക് ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്നു സി.ബി.എസ്.ഇ, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
രാജ്യവ്യാപകമായി മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനായി ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് നടത്തുന്നത് വിലക്കിയ മുന്‍ ഉത്തരവ് ഈ മാസം 11ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു്. മൂന്നംഗ ബെഞ്ചിലെ ഒരംഗത്തിന്റെ വിയോജിപ്പോടെ 2013 ജൂലൈ 18ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധന ഹര്‍ജി പരിഗണിച്ച അഞ്ചംഗ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it