wayanad local

നീരൊഴുക്ക് നിലച്ചിട്ടും മാലിന്യനിക്ഷേപം തോടുകളില്‍ തന്നെ

പുല്‍പ്പള്ളി: വരള്‍ച്ച വര്‍ധിച്ചതോടെ തോടുകളിലും ജലസ്രോതസുകളിലും നീരൊഴുക്ക് നിലച്ചിട്ടും മാലിന്യ നിക്ഷേപം തോടുകളില്‍ തന്നെ തുടരുന്നു. പുല്‍പ്പള്ളി താഴെയങ്ങാടിയില്‍ കടമാന്‍തോടിന് കുറുകെ ഉണ്ടാക്കിയിട്ടുള്ള തടയണയുടെ സമീപത്താണ് മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യം ഇപ്പോഴും ഒഴുക്കിവിടുന്നത്. തടയണക്ക് സമീപത്തുള്ള മത്സ്യ - മാംസ മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങളുടെ ഏറിയ പങ്കും ഒഴുകിയെത്തുന്നത് കടമാന്‍തോടിന്റെ തടയണയിലേക്കാണ് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നതെങ്കിലും വേനല്‍ കടുത്തതോടെ തോട്ടില്‍ പലയിടത്തും നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. അതിനിടയിലാണ് മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യ നിക്ഷേപം. പുല്‍പ്പള്ളി ടൗണിന്റെ പകുതി ഭാഗത്ത് നിന്നുള്ള മാലിന്യങ്ങളും ഇപ്പോഴും ഒഴുകിയെത്തുന്നത് ഈ തടയണയിലേക്കാണ്.
ബാക്കിയുള്ള ഭാഗത്തെ മാലിന്യങ്ങള്‍ അമ്പലത്തിന് സമീപത്തുള്ള അത്തിക്കുനി വയലിലേക്കും അവിടെ നിന്നും കടമാന്‍ തോട്ടിലേക്കുമാണ് എത്തുന്നത്. പുല്‍പ്പള്ളി ഗവ. ആശുപത്രിയ്ക്ക് പിന്നിലൂടേയാണ് ഈ മാലിന്യങ്ങള്‍ ഒഴുകി തോട്ടിലേക്ക് എത്തുന്നത്. പാളകൊല്ലിയില്‍ കടമാന്‍തോടിന് ഇരുവശങ്ങളിലുമായിട്ടാണ് പാളകൊല്ലി, ആദിവാസി കോളനി സ്ഥിതിചെയ്യുന്നത്. മഴക്കാലത്ത് തോട്ടിലെ ജലനിരപ്പ് ഉയരുമ്പോള്‍ കോളനിക്കാരെ അവിടെ നിന്നും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയും ചെയ്യും. എന്നാല്‍ വേനലില്‍ തോട്ടിലെ നീരൊഴുക്ക് കുറഞ്ഞിട്ടും കോളനിയില്‍ നിന്നുള്ള മുഴുവന്‍ മാലിന്യങ്ങളും തോട്ടിലേക്കാണ് എത്തുന്നത്. പുല്‍പ്പള്ളിക്കടുത്ത് മീനംകൊല്ലി കോളനിയില്‍ നിന്നുള്ള മാലിന്യങ്ങളും കടമാന്‍തോടിലേക്കെത്തുകയാണ്.
Next Story

RELATED STORIES

Share it