Pathanamthitta local

നീന്തല്‍ പരിശീലനം : ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ മറവില്‍ വന്‍ സാമ്പത്തിക ക്രമക്കേട്



പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ നീന്തല്‍ പരിശീലന പദ്ധതിയുടെ പേരില്‍ നടന്നത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പെന്ന് സൂചന നല്‍കി ഓഡിറ്റ് റിപോര്‍ട്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പ് 22-04-2017ല്‍ പുറത്തിറക്കിയ റിപോര്‍ട്ടിലാണ് പദ്ധതി നിര്‍വഹണത്തില്‍ നടന്ന അഴിമതിയും സാമ്പത്തിക ക്രമക്കേടും അക്കമിട്ട് സൂചിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്പില്‍ ഓവറായി നടപ്പാക്കിയ നീന്തല്‍ പരിശീലന പദ്ധതികളിലെ ക്രമക്കേടുകളാണ് റിപോര്‍ട്ടിലുള്ളത്.  ജില്ലയിലെ അംഗീകൃത സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ ജനറല്‍ വിഭാഗത്തില്‍പ്പെട്ട 300 വിദ്യാര്‍ഥികള്‍ക്കും പട്ടിക ജാതി വിഭാഗത്തില്‍പെട്ട 280 വിദ്യാര്‍ഥികള്‍ക്കും 2015 ഏപ്രില്‍, മെയ് മാസങ്ങളില്‍ വിവിധ ഘടട്ടങ്ങളിലായി 15 ദിവസത്തെ നീന്തല്‍ പരിശീലനം നല്‍കിയ പദ്ധതിയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. റാന്നി നെല്ലിക്കമണ്‍ ബിസി സ്വിമ്മിങ് അക്കാഡമി എന്ന സ്ഥാപനമാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരിക്കുന്നത്. രണ്ട് പദ്ധതികളിലായി 20 ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ പേരില്‍ ചെലവഴിച്ചിരിക്കുന്നത്. കോച്ചിങ് ഫീസ്, ലഘുഭക്ഷണം, ട്രാന്‍സ്‌പേര്‍ട്ടേഷന്‍, നീന്തല്‍ വസ്ത്രങ്ങള്‍ ഇനങ്ങളില്‍ 15 ദിവസത്തെ പരിശീലനമാണ് സ്ഥാപനം നടത്തിയതായി പറയുന്നത്. ഇതില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ പരിശീനത്തിന് എത്തികുന്നതിനായി രണ്ട് പദ്ധതിയിലായി ആറ് ലക്ഷം രൂപ ചെലവഴിച്ചു. 2012 മുതല്‍ ജില്ലാ പഞ്ചായത്ത് നീന്തല്‍ പരിശീലനത്തിന് പദ്ധതി തയ്യാറാക്കി റാന്നി നെല്ലിക്കമണ്‍ ബി.സി. സ്വിമ്മിങ് അക്കാഡമി എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തുന്നത്. ജില്ലയിലെ പത്തനംതിട്ട നഗരസഭയടക്കം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളും നീന്തല്‍ പരിശീലന പദ്ധതി തയ്യാറാക്കി നിര്‍വഹണ ചുമതല ബി.സി. സ്വിമ്മിങ് അക്കാഡമിയെ ഏല്‍പ്പിച്ചിരുന്നു. ഇതോടെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നീന്തല്‍ പരിശീലന പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് കളമൊരുങ്ങും. ഓഡിറ്റ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന മറ്റ് ക്രമക്കേടുകള്‍.
Next Story

RELATED STORIES

Share it