kannur local

നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ നഷ്ടപരിഹാരത്തുക വിതരണം നാളെ

മാഹി: വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ തലശ്ശേരി-മാഹി ബൈപാസ് പദ്ധതിയിലെ മാഹിയിലെ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യാന്‍ നടപടിയായി.
നാളെ രാവിലെ 11.30ന് മാഹി സിവില്‍ സ്‌റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി വിതരണോദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണറാവു, വി രാമചന്ദ്രന്‍ എംഎല്‍എ, സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. സത്യേന്ദ്ര സിങ് തുടങ്ങിയവര്‍ സംബന്ധിക്കും. മാഹി മേഖലയിലെ 220 കുടുംബങ്ങളുടെ 40 വര്‍ഷത്തോളം നീണ്ട ദുരിതത്തിന് ഇതോടെ അറുതിയാവും.
ബൈപാസിനായി സ്ഥലം വിട്ടുനല്‍കിയ ഭൂവുടമകള്‍ ഉള്‍പ്പെട്ട കര്‍മസമിതി ഇതിനകം ദേശീയപാത ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങളും കോടതി വ്യവഹാരങ്ങളും നടത്തിയിരുന്നു.
94.79 കോടി രൂപ ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നല്‍കാനായി സര്‍ക്കാരിനു കൈമാറിയിട്ടും തുക വിതരണം ചെയ്യാതെ അലംഭാവം കാട്ടുകയായിരുന്നു അധികൃതര്‍. രേഖകള്‍ പരിശോധിക്കുന്ന റവന്യൂ വകുപ്പിന്റെ നടപടികള്‍ മന്ദഗതിയിലായതാണ് പ്രതിസന്ധിക്ക് കാരണം.
ഒടുവില്‍ രേഖകള്‍ പരിശോധിച്ചുകഴിഞ്ഞ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. വീടുകള്‍ ഒഴിഞ്ഞുപോവാന്‍ ദേശീയ പാത അതോറിറ്റി നല്‍കിയ സമയം ഇനി ഒരുമാസം മാത്രമാണ് അവശേഷിക്കുന്നത്.
Next Story

RELATED STORIES

Share it