malappuram local

നിസ്സഹായരായി അരീക്കോട്ടെ ഫുട്‌ബോള്‍ പ്രേമികള്‍

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: സന്തോഷ് ട്രോഫി താരം വൈ പി മുഹമ്മത് ശരീഫ് പന്തുരുട്ടിയ അരീക്കോട് ബാപ്പു സാഹിബ് സ്‌റ്റേഡിയം ഇന്ന് ഫുട്‌ബോള്‍ കളിക്കാര്‍ക്കുപോലും പ്രവേശനമില്ലാതെ അനാഥമായിരിക്കയാണ്. അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയമാക്കുന്നതിന്റെ ഭാഗമായി 2013 ല്‍ ആരംഭിച്ച പ്രവൃത്തി ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം നീണ്ടുപോവുകയാണ്. സമീപ പ്രദേശങ്ങളില്‍  ഫുട്‌ബോള്‍ മല്‍സരം ആവേശം കൊള്ളിക്കുമ്പോള്‍ പോലും ഇന്ത്യയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചിരുന്ന അരീക്കോട്ടുക്കാര്‍ക്ക് നിസഹയതയോടെ കാഴ്ചക്കാരാവേണ്ട അവസ്ഥയാണിന്ന്.
അരീക്കോട് ഫുട്‌ബോള്‍ മല്‍സരത്തിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ച് നിരവധി റിലീഫ് പ്രവര്‍ത്തനങ്ങള്‍ വരെ നടത്തിയിരുന്നതോടൊപ്പം ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് കുട്ടികള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍, ഗ്രൗണ്ട് ഉന്നത നിലവാരമുള്ള സിന്തറ്റിക് സ്‌റ്റേഡിയമാക്കുന്നതിന്റെ ഭാഗമായി പ്രവൃത്തി ആരംഭിച്ചതുമുതല്‍ നാട്ടുകാര്‍ക്ക് പ്രവശേനം ഇല്ലാതാവുകയായിരുന്നു. ഫുട്‌ബോള്‍ മല്‍സരങ്ങളോടൊപ്പം രാഷ്ട്രീയപ്പാര്‍ട്ടികളുടെ പൊതു പരിപാടികളും കലാപരിപാടികളും നടത്തിയിരുന്ന കാട്ടുതായ് മൈതാനം സ്‌റ്റേഡിയമായി ഉയര്‍ത്തിയതോടെ അരീക്കോടിന്റെ ഫുട്‌ബോള്‍ കൂട്ടായ്മ നഷ്ടപ്പെട്ടു.
നാഷനല്‍ ഗെയിംസ് അതോറിറ്റിയുടെ കീഴില്‍ സിന്തറ്റിക് ട്രാക് നിര്‍മാണത്തിന് അഞ്ചുകോടിയിലേറെ ചെലവഴിച്ചതായി രേഖകളില്‍ പറയുന്നു. 2016ല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it