palakkad local

'നിറ' പദ്ധതിയില്‍ തരിശായിക്കിടന്ന മലമല്‍ പാടത്തു നടീല്‍ ഉല്‍സവം

ആലത്തൂര്‍: നിയോജക മണ്ഡലം സമഗ്ര കാര്‍ഷിക വികസനപദ്ധതി നിറയുടെ ഭാഗമായി തരിശായി കിടന്ന മലമല്‍പാടത്ത് നടീല്‍ ഉല്‍സവം നടത്തി. മലമല്‍  കീഴ്പ്പാടം പാടശേഖരത്തിലെ തരിശായി കിടന്ന ഇരുപത്തിയഞ്ച് ഏക്കര്‍ നിലത്തിലാണ് നടീല്‍ നടത്തിയത്.
നിറയുടെ നേതൃത്വത്തില്‍ 15 ഏക്കറില്‍ കുടുംബശ്രീയും 10 ഏക്കറില്‍ കര്‍ഷകര്‍ നേരിട്ടുമാണ് കൃഷിയിറക്കുക.കൃഷി ഭവന്‍, ഗ്രാമ പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, പാടശേഖര സമിതി എന്നിവരും കൂട്ടായുണ്ട്.കൃഷി വകുപ്പ് സബ്‌സിഡികളും, ഗ്രാമ പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങളും തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ദിനങ്ങളും കുടുംബശ്രീ ഫണ്ടും കൃഷിക്ക് ലഭ്യമാകും.
നെല്‍പാടത്തിന്റെ വരമ്പുകളില്‍ ചെണ്ടുമല്ലി, പച്ചക്കറി,പയറു വര്‍ഗ്ഗങ്ങളും കൃഷി ചെയ്യും.മണ്ണുപരിശോധന നടത്തി ശാസ്ത്രീയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും വളപ്രയോഗം. കീടനാശിനി ഒഴിവാക്കി പരിസ്ഥിതി സൗഹാര്‍ദ്ദ കൃഷി രീതിയാണ് അവലംബിക്കുക.മലമല്‍ കീഴ്പ്പാടം പാടശേഖരത്തില്‍ നടന്ന നടീല്‍ ഉത്സവം കെ ഡി പ്രസേനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍, വൈസ് പ്രസിഡന്റ് കെ രമ, സ്ഥിരം സമിതി അധ്യക്ഷന്‍ എം എ നാസര്‍, രജനി ബാബു, സെയ്തലവി, പദ്ധതി കണ്‍വീനര്‍ എം വി രശ്മി, കുടുംബശ്രീ പ്രവര്‍ത്തകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it