Alappuzha local

നിര്‍മാണ സാമഗ്രികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറക്കി; വിദ്യാര്‍ഥികളുടെ കായിക പരിശീലനം മുടങ്ങി

ഹരിപ്പാട്: നിര്‍മാണ സാമഗ്രികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറക്കിയതിനെത്തുടര്‍ന്ന് മംഗലം ഗവ.ഹയര്‍ സെക്കന്‍ഡറി  സ്‌കൂള്‍  ഗ്രൗണ്ടില്‍  കുട്ടികള്‍ക്ക് കായികപരിശീലനം നടത്താന്‍ തടസം. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും ഗ്രൗണ്ടില്‍ അതിക്രമിച്ചു കടക്കാവുന്ന സ്ഥിതിയാണുള്ളത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് 17 ലക്ഷം രൂപ ചുറ്റുമതില്‍ നിര്‍മാണത്തിന് അനുവദിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ കൂടി റോഡുവേണമെന്ന ആവശ്യമുന്നയിച്ചു നാട്ടുകാരില്‍ ചിലര്‍ തടസമുണ്ടാക്കിയതിനാല്‍ മതില്‍ നിര്‍മാണം തടസപ്പെട്ടിരിക്കുകയാണ്. സ്‌കൂള്‍ അധികൃതരുടെ അനുമതിയില്ലാതെ പതിവായി ഗ്രാവല്‍, മെറ്റല്‍ ക്വാറി വേസ്റ്റ് എന്നിവ ഗ്രൗണ്ടിലിറക്കുകയും ജെസിബി ഉപയോഗിച്ച് നീക്കുകയും ചെയ്യുക വഴി ഗ്രൗണ്ട് ചെളിക്കുണ്ടായതോടെ സ്‌കൂള്‍ അധികൃതര്‍ സാധനങ്ങള്‍ ഗ്രൗണ്ടില്‍ ഇറക്കുന്നതിനെതിരെ മുന്നറിയിപ്പ് നോട്ടീസ് പതിച്ചെങ്കിലും അതിക്രമം തുടരുകയാണ്. അമ്പലപ്പുഴ ഉപജില്ലാ കായിക മേളയില്‍ ഓവറോള്‍ ചാംപ്യന്മാരും മറ്റു നിരവധി മല്‍സരങ്ങളില്‍ ജില്ലാ സോണല്‍ സ്‌റ്റേറ്റ് ടീമുകളിലേക്ക് സെലക്ഷന്‍ കിട്ടിയവരുമാണ് ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക്  കായികപരിശീലനത്തിനു തടസ്സമുണ്ടാക്കുന്ന  തരത്തില്‍ സ്‌ക്കൂള്‍ ഗ്രൗണ്ട് ദുരുപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it