kozhikode local

നിര്‍മാണത്തില്‍ അപാകത; പേരാമ്പ്ര ജിയുപി സ്‌കൂളിലെ ടൈലുകള്‍ പൊളിച്ചുമാറ്റി

പേരാമ്പ്ര: പേരാമ്പ്ര ജിയുപി സ്—ക്കുളില്‍ ക്ലാസ് മുറികളിലും വരാന്തയിലും രണ്ട് വര്‍ഷം മുമ്പ് വിരിച്ച ടൈലുകള്‍ പൊളിച്ചുമാറ്റി. സ്‌കൂള്‍ നവീകരണം നടത്തി വൃത്തിയുള്ള ക്ലാസ് മുറികളാക്കിയിട്ട് പെട്ടെന്ന് തന്നെ മാറ്റിപണിയുന്നത് അന്വേഷിച്ചപ്പോള്‍ അന്ന് നടന്ന പ്രവൃത്തിയിലെ അപാകതകൊണ്ടാണെന്നാണ് വിവരം ലഭിച്ചത്.
മുഴുവന ക്ലാസുകളിലിും വരാന്തയിലും ടൈലുകള്‍ പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണുള്ളത്. കുട്ടികള്‍ക്ക് അപകടമുണ്ടാവാതിരിക്കാന്‍ ചില ഭാഗങ്ങളില്‍ പ്രധാനാധ്യാപകന്‍ സ്വന്തം നിലക്ക് ടൈലുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചതും കാണാം. 2012 ല്‍ സ്—കൂള്‍ പുനരുദ്ധാരണ പ്രവൃത്തിക്ക് അനുവദിച്ച 4.18 ലക്ഷം രൂപ ഉപയോഗിച്ചാണ് അന്ന് അഞ്ച് ക്ലാസ് മുറികളും വരാന്തയും ടൈല്‍ പാകിയത്. ക്ലാസ് മുറികള്‍ കുണ്ടും കുഴിയുമായി സിമന്റ് പൊടി കാരണം കുട്ടികള്‍ക്ക് അലര്‍ജിയും മറ്റ് രോഗങ്ങളും പതിവായതിനെ തുടര്‍ന്ന് പ്രധാധ്യാപകന്‍ നിരന്തരമായി പഞ്ചായത്തിനെ സമീപിച്ചുകൊണ്ടിരുന്നതിനാല്‍ അനുവദിച്ച് കിട്ടിയ തുകക്കാണ് നവീകരണം നടന്നത്. മാര്‍ച്ച് മാസം അവസാനവാരം കരാറുകാരനെ കണ്ടെത്തി പെട്ടന്ന് നടത്തിയ പ്രവൃത്തിയാകാം ടൈല്‍സുകള്‍ പൊട്ടിപ്പൊളിയാന്‍ കാരണമായതെന്ന് കരുതുന്നതായി സ്—കൂള്‍ അധികൃതര്‍ അറിയിച്ചു.
മണല്‍ ക്ഷാമമുള്ള സമയവും വിദഗ്ദ തൊഴിലാളികളുടെ അഭാവവും കുറഞ്ഞ സമയംകൊണ്ട് പണിതീര്‍ത്തതും ടൈലുകള്‍ ഇളകിപ്പോവാന്‍ കാരണമായി. പൊതു ആവശ്യങ്ങളായ റേഷന്‍ കാര്‍ഡ് പുതുക്കല്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍, ശാസ്ത്രമേള തുടങ്ങിയവയൊക്കെ നടത്തിവരാറുള്ളത് ഈ വിദ്യാലയത്തിന്റെ സൗകര്യം ഉപയോഗപ്പെടുത്തിയാണ്. പ്രദേശത്ത് നല്ലനിലില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ സര്‍ക്കാര്‍ വിദ്യാലയം ഇപ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള ഉയര്‍ച്ചയിലേക്കാണ്. അതിന്റെ ഭാഗമായി ഇപ്പോള്‍ അനുവദിച്ച 19 ലക്ഷത്തിന്റെ നവീകരണ പ്രവൃത്തികള്‍ഉള്‍പ്പെടുത്തിയാണ് ടൈലുകള്‍ മാറ്റി സ്ഥാപിക്കുന്നത്.
സ്‌കൂള്‍ നവീകരിക്കുകയും സൗന്ദര്യവത്കരണം നടത്തുന്നതിന്റെ ഭാഗമായി മുറ്റം ഇന്റര്‍ലോക്ക് പതിക്കല്‍, ഗേറ്റ് സ്ഥാപിക്കല്‍, മതില്‍ നവീകരണം, മതിലുകളോട് ചേര്‍ന്ന് പുല്ലുപാകിയ പൂന്തോട്ടം എന്നിവയും ഇതോടൊപ്പം നടക്കുന്നു. പുതിയ ക്ലാസുകളിലേക്ക് അഡ്മിഷന് തിരക്കായ ഇവിടെ കെ കെ രാഗേഷ് എംപിയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന പ്രവൃത്തിയും നടന്നു വരുന്നു. ഇതിനിടെ നേരത്തെ നടന്ന പ്രവൃത്തിലെ അപാകതയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
Next Story

RELATED STORIES

Share it