Flash News

നിര്‍ഭയ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു



ബലാസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നിര്‍ഭയ് ആണവ വാഹക മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 300 കിലോഗ്രാമോളം ആയുധം വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍. 1000 കിലോമീറ്ററാണ് ദൂരപരിധി. ഇന്നലെ രാവിലെ 11.20ഓടെ ഒഡീഷയിലെ ബലാസോറിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു പരീക്ഷണം. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിന്റെ അഞ്ചാമത് പരീക്ഷണമാണിത്. 2013ലായിരുന്നു ആദ്യ പരീക്ഷണം.
Next Story

RELATED STORIES

Share it