Alappuzha local

നിരാശ്രയരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകം ചെന്നിത്തല



ആലപ്പുഴ: നിരാശ്രയരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് ആയാപറമ്പില്‍ പത്തനാപുരം ഗാന്ധിഭവന്റെ അഭയകേന്ദ്രം ഗാന്ധിഭവന്‍ സ്‌നേഹ വീടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ബന്ധുജനങ്ങളുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത ഒരു തലമുറ വളര്‍ന്നു വരുന്നത് സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണിയാണ്. പലവിധ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ മുപ്പതിലേറെപ്പേരെ ഞാന്‍ തന്നെ ഗാന്ധിഭവനിലെത്തിച്ചിട്ടുണ്ട്. ജീവിതം വഴിമുട്ടിയ ഒരാളുടെ ഏതവസ്ഥയിലും ഏറ്റെടുത്ത് സ്വന്തം കുടുംബത്തില്‍ ലഭിക്കാത്ത സ്‌നേഹവും കരുതലും നല്‍കി സംരക്ഷിക്കുന്നു എന്നതാണ് ഗാന്ധിഭവന്റെ മേന്മ. പത്തനാപുരം ഗാന്ധിഭവന്റെ ഒരു ശാഖ ആലപ്പുഴ ജില്ലയില്‍ ആരംഭിച്ചതിലൂടെ ആ മേഖലയില്‍ പ്രയാസപ്പെടുന്ന നിരവധി പേര്‍ക്ക് ആശ്വാസമാവുകയാണ്. നിരാലംബര്‍ക്ക്‌സാന്ത്വനമാകുന്നതോടൊപ്പം കാരുണ്യബോധമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതിനായി ഗുരുവന്ദനസംഗമം പോലെയുള്ള ബോധവത്കരണ പരിപാടികളും ഗാന്ധിഭവന്റെ  നേതൃത്വത്തില്‍ നടന്നു വരുന്നു എന്നതും സുസ്ത്യര്‍ഹമായ കാര്യമാണ്. ചെന്നിത്തല പറഞ്ഞു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു.ഗാന്ധിഭവന്‍ സ്‌നേഹവീട് ചെയര്‍മാന്‍ വി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍    മുന്‍ എംഎല്‍എ ടികെ ദേവ കുമാര്‍, ഹരിപ്പാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സുധ സുശീലന്‍, നടന്‍ ടിപി മാധവന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി, ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, വീയപുരം പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസാദ് കുമാര്‍, ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിവി രത്‌ന കുമാരി, സ്‌നേഹവീട് ഡയറക്ടര്‍ മുഹമ്മദ് ഷെമീര്‍ , ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി എസ് അമല്‍രാജ്, ഗാന്ധിഭവന്‍ കോഓര്‍ഡിേനറ്റര്‍ ആയുഷ് ജെ പ്രതാപ്, അഡ്വ. എം ലിജു, എന്‍ സത്യപാല്‍, ഡി അശ്വനീദേവ്, എസ് ഹരികുമാര്‍, പി രാജശേഖര്‍, അഡ്വ. അനസ് അലി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, കെ റഷീദ്, അബിന്‍ഷാ, അഡ്വ. കെ പി ശ്രീകുമാര്‍, എംഎം. നിസാര്‍, സുരേഷ് റാവു, രജനീകാന്ത്, അഹമ്മദ് േകായ, അഡ്വ. വിശ്വമോഹനന്‍, സുകുമാരപിള്ള, അനിരുദ്ധന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it