നിയുക്ത മുഖ്യമന്ത്രിയെ എസ്ഡിപിഐ അനുമോദിച്ചു
BY Sumeera SMR24 May 2016 3:21 AM GMT
Sumeera SMR24 May 2016 3:21 AM GMT
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ എസ്ഡിപിഐ നേതാക്കള്‍ അനുമോദനങ്ങള്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, എ കെ സലാഹുദ്ദീന്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഇബ്രാഹീം മൗലവി, സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം എന്നിവര്‍ എകെജി സെന്ററില്‍ എത്തിയാണ് പിണറായിയെ സന്ദര്‍ശിച്ചത്. പൊതുമേഖല, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട നേതാക്കള്‍ പുതിയ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ജനപക്ഷ സമീപനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു. എസ്ഡിപിഐയുടെ ക്രിയാത്മക നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് പിണറായി പറഞ്ഞു. നിയുക്ത മന്ത്രി ഇ പി ജയരാജനും സന്നിഹിതനായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT