നിയമോപദേശം തേടുമെന്ന് മന്ത്രി



തിരുവനന്തപുരം: സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ നിയമത്തിലെ ചില വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ നിയമോപദേശം തേടുമെന്നും അതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. കുറഞ്ഞ ഫീസില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു പഠനാവസരം ഒരുക്കുന്നതിനായാണ് നിയമത്തില്‍ ഈ വകുപ്പ് കൊണ്ടുവന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വകുപ്പ് നിലനില്‍ക്കില്ലെന്ന കോടതി ഉത്തരവില്‍ അഡ്വക്കറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടും. കോടതി വിധി സര്‍ക്കാരിനു തിരിച്ചടിയല്ല. ഫീസ് നിര്‍ണയാധികാരം ഫീ റഗുലേറ്ററി കമ്മിറ്റിക്ക് നല്‍കിയത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കോടതി അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it