kannur local

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ പരിശോധന തുടങ്ങി

തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെത്തിച്ച ഇലക്‌ട്രോണിക്ക് വോട്ടിങ് മെഷീന്റെ ആദ്യഘട്ട പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പിനായി 11 മണ്ഡലത്തിലുമായി തളിപ്പറമ്പ് താലൂക്ക് ഓഫിസിലെത്തിച്ച ഇലക്‌ട്രോണിക്ക് വോട്ടിങ് മെഷീനുകളാണ് ഇന്നലെ രാവിലെ 10ഓടെ പരിശോധന ആരംഭിച്ചത്.
ബംഗ്ലൂരുവിലെ ഇലക്‌ട്രോണിക്ക് കോര്‍പറേഷന്‍ ഇന്ത്യ ലിമിറ്റഡ് (ഇഎസ്‌ഐഎല്‍)ലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ജില്ലയിലെ നോഡല്‍ ഓഫിസറായ ഡെപ്യൂട്ടി കലക്ടര്‍ ഡി എം ശശികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
കഴിഞ്ഞ 14ന് പുലര്‍ച്ചെയാണ് ബിഹാറില്‍ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇലക്‌ട്രോണിക്ക് വോട്ടിങ് മെഷീനുകള്‍ തളിപ്പറമ്പ് താലൂക്ക് ഓഫിസിലെത്തിച്ചത്. ഇവയിലെ ഡാറ്റകള്‍ നീക്കം ചെയ്ത ശേഷമാണ് പരിശോധന പ്രക്രിയ ആരംഭിച്ചത്. 6500 മെഷീനുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ 1500 മെഷീനുകള്‍ ഇന്നലെ കാസര്‍കോട് ജില്ലയിലെ നിയമസഭാമണ്ഡലത്തിലേക്ക് കൊണ്ടു പോയി. കനത്ത സുരക്ഷയിലാണ് മെഷീനുകള്‍ പരിശോധന നടത്തുന്നത്.
തളിപ്പറമ്പ് താലൂക്ക് ഓഫിസില്‍ പയ്യന്നൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ മെഷീനുകളാണ് സൂക്ഷിച്ചിരിക്കുന്നത്.
പേരാവൂര്‍ മണ്ഡലത്തിലെ വോട്ടിങ് മെഷീന്‍ ഇരിട്ടി താലൂക്ക് ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന്‍, ഹുസൂര്‍ ശിരസ്തദാര്‍ വി വി നളിനി, തഹസില്‍ദാര്‍ രാധാകൃഷ്ണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ രാജന്‍, താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ എന്നിവരാണ് പരിശോധന നടത്തുന്നത്. ഈ മാസം 29ന് മുമ്പ് പരിശോധന പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it