Kottayam Local

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചു

കോട്ടയം: ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ പലവിധ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കിയതിനെ തുടര്‍ന്ന് 18910 വോട്ടര്‍മാര്‍കൂടി പുതുതായി പേര് ചേര്‍ത്തതോടെ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 1554714 ആയി. ജനുവരിയിലെ കണക്കനുസരിച്ച് 1535804 ആയിരുന്നു വോട്ടര്‍മാരുടെ എണ്ണം.
ഏപ്രില്‍ 29ന് നിലവില്‍ വന്ന കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പൂഞ്ഞാറിലാണ്. 1.83 ലക്ഷം പേര്‍. 1.82 ലക്ഷം വോട്ടര്‍മാരുള്ള കടുത്തുരുത്തി നിയോജക മണ്ഡലമാണ് തൊട്ടു പുറകില്‍.
ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് വൈക്കം നിയോജകമണ്ഡലത്തിലാണ്. 1.62 ലക്ഷം പേര്‍. പുരുഷ വോട്ടര്‍മാര്‍ഏറ്റവും കൂടുതല്‍ പൂഞ്ഞാറിലും(91021 പേര്‍) കുറവ് കോട്ടയം നിയോജക മണ്ഡലത്തിലുമാണ് (79190 പേര്‍). വനിതാ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ കടുത്തുരുത്തിയിലും (92598 പേര്‍) കുറവ് വൈക്കത്തുമാണ് (82678) താലൂക്ക് ഓഫിസുകളില്‍ ആരംഭിച്ച വോട്ടര്‍ സഹായ കേന്ദ്രങ്ങളിലും അക്ഷയ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങളിലൂടെയും യുവ വോട്ടര്‍മാര്‍രെ കേന്ദ്രീകരിച്ച് അസി. കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ നടന്ന കാംപയിനുകളിലൂടെയും പാലാ നിയോജക മണ്ഡലത്തില്‍ 989 പേരും കടുത്തുരുത്തിയില്‍ 34 പേരും വൈക്കത്ത് 2102 പേരും ഏറ്റുമാനൂരില്‍ 2981 പേരും കോട്ടയത്ത് 2693 പേരും പുതുപ്പള്ളിയില്‍ 2205 പേരും ചങ്ങനാശ്ശേരിയില്‍ 2959 പേരും കാഞ്ഞിരപ്പള്ളിയില്‍ 2644 പേരും പൂഞ്ഞാറില്‍ 2303 പേരും വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ത്തു.
ജില്ലയില്‍ ആകെ 15.55 ലക്ഷം വോട്ടര്‍മാരുണ്ട്. ഇതില്‍ 7.59 ലക്ഷം പേര്‍ പുരുഷന്‍മാരും, 7.95 ലക്ഷം പേര്‍ സ്ത്രീകളുമാണ്. ഒമ്പതു നിയോജക മണ്ഡലങ്ങളിലായി 82 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലാണുളളത്. 17 സ്ഥാനാര്‍ഥികള്‍.
ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ കടുത്തുരുത്തി മണ്ഡലത്തിലുമാണ്. ആറു പേരാണ് മല്‍സരിക്കുന്നത്.
Next Story

RELATED STORIES

Share it