Idukki local

നിയമവിരുദ്ധ ഫീസ് ചോദ്യം ചെയ്തു : കോടിക്കുളം ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ രക്ഷിതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസ്‌



തൊടുപുഴ: കോടിക്കുളം ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിന്റെ നിയമവിരുദ്ധ നടപടിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ നാല്‍പ്പതോളം രക്ഷിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ പ്രത്യക്ഷ സമര പരിപാരിപാടികള്‍ക്ക് തയ്യാറാടുക്കുന്നു. ഒരോ വിദ്യാര്‍ഥിയില്‍ നിന്നും പ്രതിവര്‍ഷം 1500 രൂപാ അധിക ഫീസ് വാങ്ങിയത് ചോദ്യം ചെയ്തതോടെയാണ് മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ക്ക് തയ്യാറായതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.   അധ്യാപകര്‍ക്ക് ശമ്പളം നല്‍കാതിരിക്കുക,ശമ്പളം ചോദിക്കുന്ന അധ്യാപകരെ മാനസീകമായി പീഡിപ്പിക്കുക,രക്ഷിതാക്കളില്‍ നിന്ന് ഭീമമായ പണപ്പിരിവ് നടത്തുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മാനേജ്‌മെന്റിനെതിരെ രക്ഷാകര്‍ത്താക്കള്‍ ആരോപിച്ചിരിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും അവധി ദിവസങ്ങളില്‍ സ്‌കൂളും അനുബന്ധ സ്ഥാപനങ്ങളും മാനേജ്‌മെന്റ് അധികൃതരുടെ ആവാസ കേന്ദ്രങ്ങളാക്കരുതെന്ന് ആവശ്യപ്പെട്ടുക്കൊണ്ടും 29ന് കോടിക്കുളം ടൗണില്‍ പ്രതിഷേധ യോഗവും ജൂണ്‍ 1ന് സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it