Flash News

നിയന്ത്രണം വിട്ട കാര്‍ പാഞ്ഞ്കയറി കെട്ടിടം തകര്‍ന്നു

നിയന്ത്രണം വിട്ട കാര്‍ പാഞ്ഞ്കയറി കെട്ടിടം തകര്‍ന്നു
X
പഴയങ്ങാടി:എരിപുരത്ത് നിയന്ത്രണം വിട്ട കാര്‍ വെല്‍ഡിംഗ് ഷോപ്പിലേക്ക് പാഞ്ഞ് കയറി കെട്ടിടം തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടം. എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ട്രസ്റ്റ് വേള്‍ഡ് വെല്‍ഡിംഗ് ഷോപ്പാണ് തകര്‍ന്നത്.



കരിവെള്ളൂരില്‍ നിന്ന് പഴയങ്ങാടി റയില്‍വേ സ്‌റ്റേഷനിലേക്ക് പോകവേയാണ് അപകടം.നിയന്ത്രണം വിട്ട കാര്‍ വെല്‍ഡിംഗ് ഷോപ്പിലെ രണ്ട് റൂമുകള്‍ തകര്‍ത്തു.വൈദ്യുത സര്‍ക്യൂട്ട് മീറ്റര്‍ ബോഡിന് സമീപം കാര്‍ ഇടിക്കാത്തതിനാല്‍ വന്‍ ദുരന്ത മൊഴിവായി.അപകടത്തില്‍പെട്ട കാറിന്റെ സുരക്ഷ സംവിധാനമായ എയര്‍ ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല. പഴയങ്ങാടി പൊലിസ് സ്ഥലതെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it