ernakulam local

നിയന്ത്രണംവിട്ട കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്കു പരിക്ക്

ഉദയംപേരൂര്‍: റോഡ് അപകടങ്ങള്‍ തുടര്‍ക്കഥയായ വൈക്കം റോഡില്‍ നിയന്ത്രണംവിട്ട കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളടക്കം ആറുപേര്‍ക്കു പരിക്ക്. വൈക്കംറോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3ന് ശേഷം പത്താംമൈല്‍ വളവിനുസമീപമായിരുന്നു അപകടം. തൃപ്പൂണിത്തുറ ഭാഗത്തേക്കു വരികയായിരുന്ന ടിപ്പര്‍ ലോറി വൈക്കംഭാഗത്തേക്ക് പോവുകയായിരുന്ന വാഗ ണ്‍ആര്‍ കാറില്‍ ഇടിച്ചുമറിയുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് മറിഞ്ഞ ടിപ്പര്‍ ലോറിയുടെ പിന്‍ചക്രങ്ങള്‍ ഷാഫ്റ്റ് സഹിതം ഊരിത്തെറിച്ചു.
ലോറി ഇടിച്ചും ഊരിത്തെറിച്ച പിന്‍ചക്രങ്ങളടങ്ങിയഭാഗം ദേഹത്ത് വീണുമാണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റത്. ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ ഉദയംപേരൂര്‍ നടക്കാവ് കുളങ്ങര വെളിയില്‍ ശ്രീദേവിയുടെ മകന്‍ വിഷ്ണു(16), പുല്ലുകാട്ട് വെളിയില്‍ മണിയുടെ മകന്‍ മഹേഷ്മണി (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലോറിയില്‍നിന്ന് ഊരിത്തെറിച്ച പിന്‍ചക്രങ്ങള്‍ അടങ്ങിയ ഭാഗത്തിന്റെ അടിയില്‍ കുടുങ്ങിയ വിഷ്ണുവിനെ നാട്ടുകാരാണ് പുറത്തെടുത്ത് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഷ്ണുവിന്റെ പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
അപകടത്തില്‍പെട്ട കാര്‍യാത്രികരായ കൊട്ടാരക്കര മാധവം വീട്ടില്‍ രാജമ്മ(70), വേണി അമ്മാള്‍(15), ലളിതമണി, ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ബ്രഹ്മമംഗലം സ്വദേശി രാജീവ്(29)എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാജമ്മയെ എറണാകുളം മെഡിക്ക ല്‍ ട്രസ്റ്റിലും ടിപ്പര്‍ലോറി ഡ്രൈവര്‍ രാജീവിനെ വൈക്കത്ത് ഗവ. ആശുപത്രിയിലും വേണി അമ്മാള്‍, ലളിതമണി എന്നിവരെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ ട്രാഫിക് പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it