നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു
BY fousiya sidheek11 May 2017 7:17 AM GMT
fousiya sidheek11 May 2017 7:17 AM GMT
ചവറ: ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് മറ്റ് വാഹനത്തില്‍ ഇടിച്ചതിന് ശേഷം എതിരേ വന്ന ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. പന്മന ഇടപ്പള്ളികോട്ട പെട്രോള്‍ പമ്പിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അമിതവേഗതയില്‍ കൊല്ലത്ത് നിന്ന് ഓച്ചിറയിലേക്ക് പോവുകായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചതിന് ശേഷം മുന്നില്‍ പോവുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറ്റൊരു കാറിലിടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് ചവറ പോലിസ്, അഗ്നി സുരക്ഷ സേന എന്നിവരെത്തി. അപകടത്തില്‍പ്പെട്ടയാളെ ഹൈവേ പോലിസിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറും ബൈക്കും തകര്‍ന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT