Flash News

നിപ്പ: ആശങ്ക വേണ്ടെന്ന് ഗവര്‍ണര്‍

നിപ്പ: ആശങ്ക വേണ്ടെന്ന് ഗവര്‍ണര്‍
X


തിരുവനന്തപുരം : നിപ്പ വൈറസ് പടരുന്നതിനെക്കുറിച്ച് കേള്‍ക്കുന്ന കിംവദന്തികളില്‍ ആശങ്കപ്പെടാതിരിക്കാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംസ്ഥാനത്തെ ജനങ്ങളോടഭ്യര്‍ത്ഥിച്ചു. നിപ്പ വൈറസ് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കാനും നമ്മുടെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധരുടെയും കാര്യക്ഷമതയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കാനും അദ്ദേഹം ജനങ്ങളോടഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it