Flash News

നിപാ വൈറസ്: കേരളത്തില്‍ നിന്നുള്ള പഴം- പച്ചക്കറികള്‍ക്ക് ഗള്‍ഫില്‍ വിലക്ക്

നിപാ വൈറസ്: കേരളത്തില്‍ നിന്നുള്ള പഴം- പച്ചക്കറികള്‍ക്ക് ഗള്‍ഫില്‍ വിലക്ക്
X
കരിപ്പൂര്‍: നിപാ വൈറസിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം- പച്ചക്കറി കയറ്റുമതിക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. കയറ്റുമതിക്കാര്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട് ഇത്.ആദ്യം ബെഹ്‌റിനും പിന്നാലെ യുഎഇയുമാണ് വിലക്കേര്‍പ്പെടുത്തിയത്. പഴവും പച്ചക്കറിയും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെയാണ് അറിയിച്ചത്.



കേന്ദ്രത്തിന്റെ അറിയിപ്പ് കയറ്റുമതി വ്യാപാരികള്‍ക്കും ലഭിച്ചു. പെരുന്നാള്‍ മുന്‍നിര്‍ത്തിയുള്ള കയറ്റുമതി കുതിപ്പിനിടയിലാണ് നിപാ വൈറസ് തിരിച്ചടിയായത്. കരിപ്പൂരിന് പുറമെ നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലും കയറ്റുമതി നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it