kozhikode local

നിപാ ബാധിതര്‍ക്കും നിരിക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമായി പ്രത്യേകം ആശുപത്രി സജ്ജമാക്കണം

പേരാമ്പ്ര: ജില്ലയില്‍ നിപാ ഭീതിപടര്‍ത്തിയ സാഹചര്യത്തില്‍ പേരാമ്പ്രയടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് ഏത് പനി വന്നാല്‍ പോലും നിപാ ആണോ എന്ന സംശയത്തില്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ്. ഇവിടെ പനിബാധിതരായി അനേകം പേര്‍ നിരീക്ഷണത്തിലുണ്ട്. എന്നാല്‍ വയനാട് ,കോഴിക്കോട , മലപ്പുറം ജില്ലകളില്‍ നിന്നു ആക്—സിഡന്റ്, മറ്റ് ഗുരുതര രോഗങ്ങള്‍, പ്രസവം തുടങ്ങി ആയിരക്കണക്കിനാളുകള്‍ ദിനംപ്രതി വിദഗ്ദ ചികിത്സക്ക് ആശ്രയിക്കുന്ന പ്രധാന ആതുരാലയമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി.
അവരൊക്കെ നിപാ പനി ഭീതിയില്‍ എവിടെ ചികില്‍സക്കു പോകണം എന്നറിയാതെ കഷ്ടപ്പെടുകയാണ്. ഈ അവസ്ഥയില്‍ നിപാ സംശയിച്ച് കൂടുതല്‍ പേര്‍ ചികില്‍സക്കെത്തുന്നതിനാല്‍ നിപാ ബാധിതര്‍ക്കും സംശയിക്കുന്നവര്‍ക്കും മാത്രമായി മെഡിക്കല്‍ കോളജിനെ ഒഴിവാക്കികൊണ്ട് മറ്റൊരു ഹോസ്പിറ്റല്‍ കോഴിക്കോട് സജ്ജമാക്കേണ്ടതാണെന്ന് പേരാമ്പ്രയിലെ ഫെയ് സ് ബുക്ക് കുട്ടായ്മയായ പേരാമ്പ്രക്കാരന്‍ ഫെയ്—സ് ബുക്ക് കുട്ടായ്മ ആവശ്യപ്പെട്ടു. രഞ്ജിത്ത് മലയില്‍ അധ്യക്ഷത വഹിച്ചു. സി ടി ബിജു, പി എം സന്തോഷ്, വി പി ജിതേഷ് സംസാരിച്ചു.




Next Story

RELATED STORIES

Share it