നിട്ടൂരില്‍ വീണ്ടും സംഘര്‍ഷം; വീടുകള്‍ക്ക് നേരെ ബോംബേറ്
BY midhuna mi.ptk23 May 2016 5:44 AM GMT
X
midhuna mi.ptk23 May 2016 5:44 AM GMT
കുറ്റിയാടി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന നിട്ടൂരില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്. കഴിഞ്ഞദിവസം രാത്രി സിപിഎം പ്രവര്‍ത്തകനായ വെള്ളൊലിപ്പില്‍ മനോജിന്റെ വീടിനു നേരെ ബോംബേറുണ്ടായി. ആള്‍ത്താമസമില്ലാത്ത വീടായതിനാല്‍ ദുരന്തം ഒഴിവായി. വീട് ഭാഗികമായി തകര്‍ന്നു. ബിജെപി നാദാപുരം നിയോജകമണ്ഡലം നേതാവും കല്ലാച്ചി ബാറിലെ അഭിഭാഷകനുമായ അഡ്വ. പി മുരളീധരന്റെ കക്കട്ടിലിലെ വീടിനു നേരെയും ആക്രമണമുണ്ടായി. മതിലിനും വീടിന്റെ ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നിട്ടൂരില്‍ ബിജെപി പ്രവര്ത്തകന് കരുണന്റെ വീടിനു നേരെയും ബോംബേറുണ്ടായി. നിട്ടൂരിലെ സിപിഎം പ്രവര്‍ത്തകരായ അമ്പാത്ത് മീത്തല്‍ അശ്വിന്, കിഴക്കെ തൊള്ളമ്പാറ സജിത്ത്, അമ്പാത്ത് നിശാന്ത്, തുവ്വോമ്മല് അബിന്‍, തരിപ്പേമ്മല്‍ ഷിജിത്ത് എന്നിവരെ കുറ്റിയാടി സിഐ വി വി ലതീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് നാദാപുരം കോടതിയില്‍ ഹാജരാക്കും.
Next Story
RELATED STORIES
കേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMT